യുഎസിലെ തെരഞ്ഞെടുപ്പില്‍ നാല് ഇന്ത്യന്‍-അമേരിക്കക്കാര്‍ വിജയിച്ചു; വെര്‍ജീനിയ സ്റ്റേറ്റ് സെനറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യ മുസ്ലീം സ്ത്രീയായി ഗസാല ഹാഷ്മി; സുഹാസും മനോ രാജുവും ഡിംപിള്‍ അജ്‌മെറയും ഇലക്ഷനില്‍ വിജയിച്ച് ഇന്ത്യന്‍ അഭിമാനമാകുന്നു

യുഎസിലെ തെരഞ്ഞെടുപ്പില്‍ നാല് ഇന്ത്യന്‍-അമേരിക്കക്കാര്‍ വിജയിച്ചു; വെര്‍ജീനിയ സ്റ്റേറ്റ് സെനറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യ മുസ്ലീം സ്ത്രീയായി ഗസാല ഹാഷ്മി; സുഹാസും മനോ രാജുവും ഡിംപിള്‍ അജ്‌മെറയും ഇലക്ഷനില്‍ വിജയിച്ച് ഇന്ത്യന്‍ അഭിമാനമാകുന്നു
യുഎസില്‍ ചൊവ്വാഴ്ച നടന്ന സ്‌റ്റേറ്റ്, ലോക്കല്‍ ഇലക്ഷനുകളില്‍ നാല് ഇന്ത്യന്‍ അമേരിക്കക്കാര്‍ വിജയിച്ചു. ഇതില്‍ ഒരു മുസ്ലീം സ്ത്രീയും മുന്‍ വൈറ്റ് ഹൗസ് ടെക്‌നോളജി പോളിസി അഡൈ്വസറും ഉള്‍പ്പെടുന്നു. മുന്‍ കമ്മ്യൂണിറ്റി കോളജ് പ്രഫസറായ ഇന്ത്യന്‍ അമേരിക്കന്‍ ഗസാല ഹാഷ്മിയാണ് വിജയിച്ച മുസ്ലീം സ്ത്രീ. വെര്‍ജീനിയ സ്റ്റേറ്റ് സെനറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യ മുസ്ലീം സ്ത്രീയെന്ന റെക്കോര്‍ഡാണ് ഇവര്‍ സൃഷ്ടിച്ചിരിക്കുന്നത്.

വൈറ്റ് ഹൗസ് ടെക്‌നോളജി പോളിസി അഡൈ്വസറായി സേവനമനുഷ്ഠിച്ചിരുന്ന ഇന്ത്യന്‍ അമേരിക്കനായ സുഹാസ് സുബ്രഹ്മണ്യനാണ് വിജയിച്ച മറ്റൊരാള്‍. ഇദ്ദേഹം വെര്‍ജീനിയ സ്‌റ്റേറ്റ് ഹൗസ് ഓഫ് റപ്രസന്റേറ്റീവായാണ് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. റിപ്പബ്ലിക്കന്‍ സ്റ്റേറ്റ് സെനറ്ററായ ഗ്ലെന്‍ സ്റ്റുര്‍ട്ടെവെന്റിനെയാണ് ഡെമോക്രാറ്റായ ഹാഷ്മി തന്റെ ആദ്യ ശ്രമത്തില്‍ പരാജയപ്പെടുത്തിയിരിക്കുന്നത്. വെര്‍ജീനിയയിലെ പത്താം സെനറ്റ് ഡിസ്ട്രിക്ടിലാണ് ഇവര്‍ വിജയിച്ചിരിക്കുന്നത്.

ഈ വിജയം ദേശീയ ശ്രദ്ധ നേടിയിട്ടുണ്ട്.കാലിഫോര്‍ണിയയില്‍ ഇന്ത്യന്‍ അമേരിക്കനായ മനോ രാജു തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. നോര്‍ത്ത് കരോലിനയില്‍ ഇന്ത്യന്‍ അമേരിക്കനായ ഡിംപിള്‍ അജ്‌മെറയാണ് ചാര്‍ലറ്റ് സിറ്റി കൗണ്‍സിലിലേക്ക് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.ജോര്‍ജിയയിലെ ചെറിയ ടൗണിലാണ് ഹാഷ്മി വളര്‍ന്നത്. ജോര്‍ജിയ സതേണ്‍ യൂണിവേഴഅസിറ്റിയില്‍ നിന്നാണ് ഇവര്‍ ബിഎ ഇംഗ്ലീഷ് നേടിയത്. പിഎച്ച്ഡി നേടിയ എമോറി യൂണിവേഴ്‌സിറ്റിയില്‍ നിന്നാണ്.സുഹാസ് സുബ്രഹ്മണ്യന്റെ അമ്മ ബംഗളുരു സ്വദേശിയാണ്. 1979ലാണ് ഇവര്‍ യുഎസിലേക്ക് കുടിയേറിയത്.തന്റെ 16ാം വയസിലാണ് ഡിംപിള്‍ മാതാപിതാക്കന്‍മാരോടൊപ്പം യുഎസിലേക്ക് കുടിയേറിയിരുന്നത്.

Other News in this category4malayalees Recommends