ഓസ്‌ട്രേലിയ ഒക്ടോബറിലേക്കുള്ള സ്‌കില്‍ സെലക്ട് ഫലം പുറത്ത് വിട്ടു; ഇന്‍വിറ്റേഷനുകളുടെ എണ്ണം 1500 ആയി വര്‍ധിച്ചു; ഇന്‍വിറ്റേഷന്‍ ലഭിക്കാനുളള ഏറ്റവും ചുരുങ്ങിയ പോയിന്റ് 80; പ്രോ റാട്ട ഒക്യുപേഷനുകള്‍ക്കായി കടുത്ത മത്സരം

ഓസ്‌ട്രേലിയ ഒക്ടോബറിലേക്കുള്ള സ്‌കില്‍ സെലക്ട് ഫലം പുറത്ത് വിട്ടു; ഇന്‍വിറ്റേഷനുകളുടെ എണ്ണം 1500 ആയി വര്‍ധിച്ചു;  ഇന്‍വിറ്റേഷന്‍ ലഭിക്കാനുളള ഏറ്റവും ചുരുങ്ങിയ പോയിന്റ് 80; പ്രോ റാട്ട ഒക്യുപേഷനുകള്‍ക്കായി കടുത്ത മത്സരം

2019 ഒക്ടോബറിലേക്കുള്ള ഓസ്‌ട്രേലിയ സ്‌കില്‍ സെലക്ട് ഫലം പുറത്ത് വന്നു. കുടിയേറ്റക്കാരെ സംബന്ധിച്ചിടത്തോളം സന്തോഷവാര്‍ത്തയേകുന്ന ഫലമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.ഇത് പ്രകാരം ഇന്‍വിറ്റേഷനുകളുടെ എണ്ണം 1500 ആയി വര്‍ധിച്ചിട്ടുണ്ട്. സെപ്റ്റംബറില്‍ സബ്ക്ലാസ് 489 വിസ അവസാനിപ്പിച്ചിരിക്കുന്നതിനാല്‍ ഈ വിസക്കായുളള ഇന്‍വിറ്റേഷനുകള്‍ ഇഷ്യൂ ചെയ്തിട്ടില്ല. ഒക്ടോബര്‍ ഡ്രോയിലേക്ക് ഇന്‍വിറ്റേഷന്‍ ലഭിക്കുന്നതിനുള്ള ഏറ്റവും ചുരുങ്ങിയ പോയിന്റ് 80 പോയിന്റുകളാണ്.


എന്നാല്‍ 85 പോയിന്റുകള്‍ നേടിയവരാണ് ഇന്‍വിറ്റേഷനുകള്‍ ലഭിച്ചവരില്‍ ഭൂരിഭാഗം പേരും. അതായത് 85 പോയിന്റുകള്‍ നേടിയ 922 പേര്‍ക്കാണ് ഇന്‍വിറ്റേഷനുകള്‍ ലഭിച്ചിരിക്കുന്നത്. ഇന്‍വിറ്റേഷനുകള്‍ ലഭിച്ച 190 പേര്‍ക്ക് 90 പോയിന്റുകളോ അല്ലെങ്കില്‍ അതിന് മുകളിലോ ലഭിച്ചിട്ടുണ്ട്. പ്രോ റാട്ട ഒക്യുപേഷനുകള്‍ക്കായി ഉദ്യോഗാര്‍ത്ഥികള്‍ തമ്മില്‍ കടുത്ത മത്സരമാണുണ്ടായിരിക്കുന്നത്. പ്രോ റാട്ട ഒക്യുപേഷനുകള്‍ക്ക് വന്‍ ഡിമാന്റാണെങ്കിലും ഇവയ്ക്ക് അനുവദിച്ചിരിക്കുന്ന വിസ സ്‌പോട്ടുകള്‍ വളരെ കുറവാണ്.

ഒക്ടോബര്‍ 11ന് നടന്ന ഡ്രോയിലെ പ്രോ റാട്ട ഒക്യുപേഷനുകള്‍ക്കുള്ള സ്‌കോറുകള്‍ താഴെക്കൊടുക്കുന്ന വിധത്തിലാണ്.


Occupation ID Occupation Name Minimum score

2211 Accountants 90

2212 Auditors, Company Secy, & Corporate Treasurers 85

2631 Computer Network Professionals 80

2335 Industrial, Mechanical & Production Engineers 80

2613 Software and Application Programmers 80

2334 Electronics Engineer 85

2339 Other Engineering Professionals 80

2611 ICT Business and System Analysts 80

Other News in this category4malayalees Recommends