ഓസ്‌ട്രേലിയയിലേക്ക് ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ കഴിവുറ്റ ടെക്കികളെ നേടാന്‍ പുതിയ പിആര്‍ സ്‌കീം; ജിടിപിലൂടെ ഏഴ് ഫീല്‍ഡുകളിലെ ഹൈസ്‌കില്‍ഡ് ടെക്കികള്‍ക്ക് എളുപ്പത്തില്‍ പിആര്‍ നല്‍കും; വാര്‍ഷിക ശമ്പളം 149,000 ഡോളറുളളവര്‍ക്ക് അവസരം

ഓസ്‌ട്രേലിയയിലേക്ക് ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ കഴിവുറ്റ ടെക്കികളെ നേടാന്‍ പുതിയ പിആര്‍ സ്‌കീം;  ജിടിപിലൂടെ ഏഴ് ഫീല്‍ഡുകളിലെ ഹൈസ്‌കില്‍ഡ് ടെക്കികള്‍ക്ക് എളുപ്പത്തില്‍ പിആര്‍ നല്‍കും; വാര്‍ഷിക ശമ്പളം 149,000 ഡോളറുളളവര്‍ക്ക് അവസരം
ഉയര്‍ന്ന കഴിവുകളുള്ള ടെക്കികളുടെ പിആര്‍ അപേക്ഷകള്‍ വേഗത്തില്‍ പരിഗണിക്കുന്നതിനുള്ള ഒരു പുതിയ പെര്‍മനന്റ് മൈഗ്രേഷന്‍ സ്‌കീം ഓസ്‌ട്രേലിയ പ്രാബല്യത്തില്‍ വരുത്തിയെന്ന് റിപ്പോര്‍ട്ട്. ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ ടെക്കികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ഫ്യൂച്വര്‍ ഫോക്കസ് ഫീല്‍ഡ്‌സ് എന്നറിയപ്പെടുന്ന സൈബര്‍ സെക്യൂരിറ്റി, ക്വാണ്ടം കമ്പ്യൂട്ടിംഗ്, ഫിന്‍ടെക് എന്നിവയടക്കമുള്ള ഏഴ് മേഖലകളില്‍ കഴിവ് തെളിയിച്ച ഹൈ സ്‌കില്‍ഡ് ടെക്കികള്‍ക്കായിരിക്കും പുതിയ ഫാസ്റ്റ് ട്രാക്ക് സംവിധാനത്തിലൂടെ വേഗത്തില്‍ ഓസ്‌ട്രേലിയന്‍ പിആര്‍ ലഭിക്കാന്‍ അവസരം ലഭിക്കുന്നത്.

ഓസ്‌ട്രേലിയയെ ഈ മേഖലകളില്‍ കടുത്ത മത്സരക്ഷമമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.പുതിയ പെര്‍മനന്റ് മൈഗ്രേഷന്‍ സ്‌കീം ജിടിപ് എന്നാണറിയപ്പെടുന്നത്. സൈബര്‍ സെക്യൂരിറ്റി, അഗ്‌ടെക്, ഫിന്‍ടെക്, സ്‌പേസ് ആന്‍ഡ് അഡ്വാന്‍സ്ഡ് മാനുഫാക്ചറിംഗ്, എനര്‍ജി ആന്‍ഡ് മൈനിംഗ് ടെക്‌നോളജി, മെഡ്‌ടെക്, ക്വാണ്ടം ഇന്‍ഫര്‍മേഷന്‍/ ഡാറ്റ സയന്‍സ്/ അഡ്വാന്‍സ്ഡ് ഡിജിറ്റല്‍ ആന്‍ഡ് ഐസിടി മേഖലകളിലേതെങ്കിലുമൊന്നില്‍ അങ്ങേയറ്റം കഴിവ് തെളിയിച്ചവര്‍ക്കും പ്രവര്‍ത്തി പരിചയമുള്ളവര്‍ക്കുമാണ് പുതിയ സ്‌കീമിന്റെ പ്രയോജനമുണ്ടാകുന്നത്.

ഈ സ്‌കീമിലൂടെ പിആര്‍ ലഭിക്കണമെങ്കില്‍ അപേക്ഷകര്‍ക്ക് ഓസ്‌ട്രേലിയില്‍ 149,000 ഓസ്‌ട്രേലിയന്‍ ഡോളര്‍ വാര്‍ഷിക വരുമാനമുണ്ടായിരിക്കണം. കുടിയേറ്റക്കാര്‍ അപേക്ഷിക്കുന്നതിന് കാത്തിരിക്കാതെ പുതിയ സ്‌കീം പ്രകാരം ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോം അഫയേര്‍സിലെ ഗ്ലോബല്‍ ടാലന്റ് ഓഫീസര്‍മാര്‍ കഴിവുറ്റ ടെക്കികളെ തേടാന്‍ ഒരുങ്ങുന്നുണ്ട്. ഇത്തരം ഓഫീസര്‍മാരെ ഇതിനായി ന്യൂ ദല്‍ഹി, വാഷിംഗ്ടണ്‍ ഡിസി, ബെര്‍ലിന്‍, ഷാന്‍ഗ്ഹായ്, സിംഗപ്പൂര്‍, ദുബായ്, സാന്റിയാഗോ എന്നിവിടങ്ങളില്‍ ഇപ്പോള്‍ തന്നെ നിയോഗിച്ചിട്ടുമുണ്ട്.

Other News in this category



4malayalees Recommends