ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറി; ബുള്‍ബുള്‍ ചുഴലിക്കാറ്റിന്റെ സ്വാധീനം മൂലം കേരളത്തില്‍ ഉള്‍പ്പെടെ ശക്തമായ മഴയുണ്ടാകുമെന്ന് പ്രവചനം

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറി; ബുള്‍ബുള്‍ ചുഴലിക്കാറ്റിന്റെ സ്വാധീനം മൂലം കേരളത്തില്‍ ഉള്‍പ്പെടെ ശക്തമായ മഴയുണ്ടാകുമെന്ന് പ്രവചനം

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറിയതായി കാലാവസ്ഥാന നീരക്ഷണകേന്ദ്രം. ബുള്‍ബുള്‍ എന്ന് പേരിട്ട ഈ ചുഴലിക്കാറ്റ് വെള്ളിയാഴ്ച ശക്തിയാര്‍ജിച്ച് അതിതീവ്രവ ചുഴലിക്കാറ്റായി മാറുമെന്നും നിലവിലെ പാതയില്‍ നിന്ന് ഗതിമാറി പശ്ചിമബംഗാള്‍, ബംഗ്ലാദേശ് തീരത്തേയ്ക്ക് സഞ്ചരിക്കുമെന്നും കാലാവസ്ഥാകേന്ദ്രം അറിയിച്ചുു. അതേസമയം, അറബിക്കടലില്‍ രൂപപ്പെട്ട മഹാ ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞ് ന്യൂനമര്‍ദ്ദമായി മാറിയതോടെ ഭീഷണിയൊഴിഞ്ഞ ആശ്വാസത്തിലാണ് രാജ്യത്തിന്റെ പടിഞ്ഞാറന്‍ തീരപ്രദേശം.


എന്നാല്‍ ബുള്‍ബുള്‍ ചുഴലിക്കാറ്റിന്റെ സ്വാധീനം മൂലം കേരളത്തില്‍ ഉള്‍പ്പെടെ ശക്തമായ മഴയുണ്ടാകുമെന്ന് പ്രവചനമുണ്ട്. ശനി, ഞായര്‍ ദിവസങ്ങളില്‍ സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. വെള്ളിയാഴ്ച ഇടുക്കി ജില്ലയില്‍ മാത്രമാണ് കൂടുതല്‍ മഴ പ്രതീക്ഷിക്കുന്നത്. ഇടുക്കിയില്‍ വെള്ളിയാഴ്ച ഓറഞ്ച് അലര്‍ട്ടുണ്ട. ശനിയാഴ്ച ഇടുക്കിയ്ക്ക് പുറമെ കോഴിക്കോട്, മലപ്പുറം, പത്തനംതിട്ട ജില്ലകളിലും ശക്തമായ മഴ പെയ്യാനുള്ള സാധ്യത പരിഗണിച്ച് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഞായറാഴ്ച കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്.

നിലവില്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ മധ്യകിഴക്കന്‍ ഭാഗത്താണ് ബുള്‍ബുള്‍ ചുഴലിക്കാറ്റിന്റെ സ്ഥാനം. ഇത് മണിക്കൂറില്‍ 10 കിലോമീറ്റര്‍ വേഗത്തില്‍ വടക്കുപടിഞ്ഞാറന്‍ ഭാഗത്തേയ്ക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. പശ്ചിമ ബംഗാള്‍ തീരത്തു നിന്ന് 580 കിലോമീറ്റര്‍ അകലെയാണ് ഇപ്പോള്‍ ചുഴലിക്കാറ്റിന്റെ കേന്ദ്രസ്ഥാനം. ശനിയാഴ്ച പുലര്‍ച്ചെയോടെ ബുള്‍ബുള്‍ അതിതീവ്ര ചുഴലിക്കാറ്റാകുമെന്നാണ് പ്രവചനം. അടുത്ത 12 മണിക്കൂര്‍ സമയം ചുഴലിക്കാറ്റ് വടക്കുദിശയിലേയ്ക്ക് സഞ്ചരിക്കുമെന്നും ഞായറാഴ്ച പുലര്‍ച്ചെയോടെ പശ്ചിമ ബംഗാളിലെ സാഗര്‍ ദ്വീപുകള്‍ക്കും ബംഗ്ലാദേശിലെ ഖാപേപുര ദ്വീപിനും ഇടയിലായി തീരം തൊടാന്‍ വലിയ സാധ്യതയുണ്ടെന്നുമാണ് ഐഎംഡി പ്രവചിക്കുന്നത്.

Other News in this category4malayalees Recommends