റെവ. ഫാ. വില്‍സണ്‍ കൊറ്റത്തില്‍ MSFS അന്തരിച്ചു

റെവ. ഫാ. വില്‍സണ്‍ കൊറ്റത്തില്‍ MSFS അന്തരിച്ചു

കെറ്ററിംഗ്: നോര്‍ത്താംപ്ടണ്‍ രൂപതയില്‍ ശുശ്രുഷ ചെയ്തുവരികയായിരുന്നു റെവ. ഫാ. വില്‍സണ്‍ കൊറ്റത്തില്‍ ഇന്ന് (വ്യാഴം) രാവിലെ കേറ്ററിങ്ങില്‍ നിര്യാതനായ വിവരം അത്യഗാധമായ ദുഖത്തോടെ അറിയിക്കുന്നു. ചങ്ങനാശ്ശേരി അതിരൂപതയിലെ അയര്‍ക്കുന്നം സ്വദേശിയായ അദ്ദേഹം MSFS സന്യാസസഭാഅംഗമാണ്. ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ കെറ്ററിംഗ് സെന്റ് ഫൗസ്റ്റീന മിഷന്‍ ഡിറക്ടറായും അദ്ദേഹം സേവനം ചെയ്തുവരികയായിരുന്നു.


കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി അദ്ദേഹത്തെ ആരോഗ്യപ്രശ്‌നങ്ങള്‍ അലട്ടിയിരുന്നു. റെവ. ഫാ. വില്‍സണ്‍ കൊറ്റത്തിലിന്റെ മൃതദേഹം ഇപ്പോള്‍ സമീപത്തുള്ള ആശുപതിയിലേക്കു മാറ്റിയിരിക്കുകയാണ്.

ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ കേറ്ററിങ്ങിലെത്തി അന്തിമോപചാരമര്‍പ്പിക്കുകയും പ്രാര്‍ത്ഥനാശുശ്രുഷകള്‍ നടത്തുകയും ചെയ്തു. വിത്സനച്ചനോടുള്ള ആദരസൂചകമായി ഇന്ന് വൈകിട്ട് 4.30 നു കേറ്ററിങ്ങില്‍ (St. Edward's Church, Kettering, NN 157 QQ) മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ നേതൃത്വത്തില്‍ വി. ബലിയും മറ്റു പ്രാര്‍ത്ഥനാശുശ്രുഷകളും നടക്കും. ബഹു. വിത്സനച്ചന്റെ ആകസ്മിക നിര്യാണത്തില്‍ ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ സഭയുടെ അഗാധമായ ദുഃഖം അറിയിക്കുന്നു.

Other News in this category4malayalees Recommends