2000 രൂപ നോട്ടുകളില്‍ ഭൂരിഭാഗവും വിപണിയില്‍ ഇറക്കിയിട്ടില്ല; ഈ നോട്ടുകള്‍ പൂഴ്ത്തിവച്ചിരിക്കുന്നു; നോട്ട് അസാധുവാക്കലിന് ഇനിയും സാധ്യത; നോട്ടുനിരോധനത്തിനു മൂന്നാം വാര്‍ഷികത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുന്‍ സാമ്പത്തിക കാര്യ സെക്രട്ടറി

2000 രൂപ നോട്ടുകളില്‍ ഭൂരിഭാഗവും വിപണിയില്‍ ഇറക്കിയിട്ടില്ല; ഈ നോട്ടുകള്‍ പൂഴ്ത്തിവച്ചിരിക്കുന്നു; നോട്ട് അസാധുവാക്കലിന് ഇനിയും സാധ്യത; നോട്ടുനിരോധനത്തിനു മൂന്നാം വാര്‍ഷികത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുന്‍ സാമ്പത്തിക കാര്യ സെക്രട്ടറി

നോട്ടുനിരോധനത്തിനു മൂന്നാം വാര്‍ഷികത്തില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുന്‍ സാമ്പത്തിക കാര്യ സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാര്‍ഗ് രംഗത്ത്. 2000 രൂപ നോട്ടുകളില്‍ ഭൂരിഭാഗവും വിപണിയില്‍ ഇറക്കിയിട്ടില്ലെന്നും പൂഴ്ത്തിവച്ചിരിക്കുകയാണെന്നും 2000 രൂപ നോട്ടുകള്‍ ഇനിയും അസാധുവാക്കാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മാസമാണ് സുഭാഷ് ചന്ദ്ര ഗാര്‍ഗ് ധനമന്ത്രാലയത്തില്‍ നിന്ന് പ്രാധാന്യം കുറഞ്ഞ ഊര്‍ജ മന്ത്രാലയത്തിലേക്ക് സ്ഥലം മാറ്റിയ കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് സ്വയം വിരമിച്ചത്.


2016 നവംബര്‍ എട്ടിനു രാത്രിയാണ് ഇന്ത്യന്‍ സാമ്പത്തിക മേഖലയില്‍ വന്‍ പ്രതിസന്ധിക്കിടയാക്കിക്കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി 500, 1000 നോട്ടുകള്‍ നിരോധിച്ചത്. കള്ളപ്പണം തടയാനെന്നു പറഞ്ഞാണ് നടപടിയെടുത്തത്. തുടര്‍ന്ന് 1000 രൂപയുടെ നോട്ടിനു പകരമായി 2000 രൂപയുടെ നോട്ടുകള്‍ പുറത്തിറക്കി. എന്നാല്‍ അതില്‍ ഭൂരിഭാഗവും വിപണിയില്‍ ഇറക്കിയിട്ടില്ലെന്നാണ് സുഭാഷ് ചന്ദ്ര ഗാര്‍ഗ് വെളിപ്പെടുത്തുന്നത്. പുറത്തിറക്കിയ 2000 രൂപ നോട്ടുകളില്‍ നല്ലൊരു ഭാഗവും പൂഴ്ത്തിവച്ചിരിക്കുകയാണ്. അതിനാല്‍ നിലവില്‍ ഇടപാടുകള്‍ക്ക് വേണ്ടി 2000 രൂപ നോട്ടുകള്‍ ഉപയോഗിക്കുന്നില്ല. അതിനാല്‍ തന്നെ 2000 രൂപ നോട്ടുകള്‍ ലളിതമായി അസാധുവാക്കാനാവും. ഈ നോട്ടുകള്‍ ബാങ്ക് അക്കൗണ്ടുകളില്‍ നിക്ഷേപിച്ച് തിരിച്ചെത്താതാക്കിയാല്‍ തന്നെ ഈ പ്രക്രിയ നിര്‍വഹിക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു.

Other News in this category4malayalees Recommends