അഭിഷേക പെരുമഴയുമായി ഹോളി സ്പിരിറ്റ് സിനഡിന് കൊച്ചിയില്‍ തുടക്കം

അഭിഷേക പെരുമഴയുമായി ഹോളി സ്പിരിറ്റ് സിനഡിന് കൊച്ചിയില്‍ തുടക്കം

കേരളത്തിലെ ആദ്യത്തെ മെഗാ ചര്‍ച്ച് ആയ കൊച്ചി ബ്ലെസിംഗ് സെന്ററില്‍ ഇന്ന് ആരംഭിച്ച ഹോളി സ്പിരിറ്റ് സിനഡിനു അനുഗ്രഹീത തുടക്കം. കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നും ആയിരക്കണക്കിനു വിശ്വാസികളാണ് ഈ ആത്മീക സംഗമത്തിന് രാവിലെ തന്നെ എത്തിച്ചേര്‍ന്നത്.


വിശ്വാസത്തിന്റെ അപ്പസ്തോലന്‍ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന റവ.ഡോ. പി.ജി. വര്‍ഗീസ്, മുംബൈയില്‍ ബോളിവുഡ് സിനിമാ മേഖലയിലെ അനേകരെ ക്രിസ്തുവിലേക്ക് നയിക്കുകയും, മുംബൈയിലെ ബിസിനസ് മേഖലയിലേയും, ബോളിവുഡ് മേഖലയിലെ അനേകര്‍ സംബന്ധിക്കുന്ന സഭയുടെ പാസ്റ്റര്‍ ആയ ശേഖര്‍ കല്യാണ്‍പുര്‍ തുടങ്ങിയവര്‍ ശുശ്രൂഷിക്കുന്നു. മുംബൈയിലെ പുരാതനമായ ഹിന്ദു ബ്രാഹ്മിണ്‍ കുടുംബാംഗമാണ് ശേഖര്‍ കല്യാണ്‍പുര്‍.

പാസ്റ്റര്‍ ഫിന്നി സ്റ്റീഫന്‍, പാസ്റ്റര്‍ ജോഷി ആലപ്പി തുടങ്ങിയവരും ഈ കോണ്‍ഫറന്‍സില്‍ ദൈവവചനം ശുശ്രൂഷിക്കുന്നു.

തെക്കന്‍ ഇന്ത്യയിലെ അറിയപ്പെടുന്ന വര്‍ഷിപ്പ് ലീഡറും, ചെന്നൈയിലെ റൂഹാ മിനിസ്ട്രീസ് സീനിയര്‍ പാസ്റ്ററുമായ ആല്‍വിന്‍ തോമസ്, കേരളത്തിലെ അറിയപ്പെടുന്ന വര്‍ഷിപ്പ് ലീഡര്‍ വി.ജെ. ട്രാവണ്‍ എന്നിവര്‍ ആരാധനാ ശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കുന്നു.

നവംബര്‍ 7-ന് ആരംഭിച്ച ഈ ആത്മീക സംഗമം നവംബര്‍ പത്താംതീയതി ഞായര്‍ രാവിലെ ആരാധനയോടെ സമാപിക്കും.

ഇന്ത്യയിലെ ഏറ്റവും വലിയ ഷോപ്പിംഗ് മാള്‍ ആയ ലുലു സെന്ററിനും വളരെ അടുത്താണ് കൊച്ചിന്‍ ബ്ലെസിംഗ് സെന്റര്‍.

ബ്രദര്‍. ഡാമിയന്‍, സിസ്റ്റര്‍ ക്ഷമാ ഡാമിയന്‍ എന്നിവര്‍ ഈ മഹാസംഗമത്തിനു നേതൃത്വം നല്‍കുന്നു. ബ്ലെസിംഗ് ടുഡേ ടിവി പ്രോഗ്രാമുകള്‍ മുഴുവന്‍ യു-ട്യൂബില്‍ കാണാവുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: www.blessingtoday.tv

Other News in this category4malayalees Recommends