ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലെ കെജി സെക്ടറില്‍ പാക് വെടിവയ്പ്പ്; ഒരു കരസേന ജവാന് വീരമൃത്യു; സംഭവം ഇന്നു പുലര്‍ച്ചെ

ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലെ കെജി സെക്ടറില്‍ പാക് വെടിവയ്പ്പ്; ഒരു കരസേന ജവാന് വീരമൃത്യു; സംഭവം ഇന്നു പുലര്‍ച്ചെ

ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലെ കെജി സെക്ടറിലുണ്ടായ പാക് വെടിവയ്പ്പില്‍ ഒരു കരസേന ജവാന്‍ കൊല്ലപ്പെട്ടു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ഒക്ടോബറില്‍ താങ്ധര്‍ സെക്ടറിലുണ്ടായ വെടിവയ്പ്പില്‍ ഒരു ജവാന്‍ കൊല്ലപ്പെട്ടിരുന്നു. അതേസമയം അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ തുടര്‍ച്ചയായി പ്രകോപനം സൃഷ്ടിക്കുന്നുണ്ട്.


കഴിഞ്ഞ ബുധനാഴ്ച പാകിസ്ഥാന്റെ ഭാഗത്ത് നിന്ന് ഉണ്ടായ വെടിവയ്പ്പില്‍ കത്വ ജില്ലയിലെ നിരവധി വീടുകള്‍ തകരുകയും കന്നുകാലികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 2019 ല്‍ മാത്രം പാകിസ്ഥാന്‍ 2000 തവണ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചുവെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഇതില്‍ 21 ഇന്ത്യക്കാര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. 2003 ലെ വെടിനിര്‍ത്തല്‍ കരാര്‍ പാലിക്കണമെന്നും നിയന്ത്രണ രേഖയില്‍ സമാധാനം നിലനിര്‍ത്തണമെന്നും പാകിസ്ഥാനോട് നിരന്തരമായി ആവശ്യപ്പെടുന്നുണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.

Other News in this category4malayalees Recommends