1.64 കോടി രൂപ വരുന്ന കാറിന്റെ വില 30 ലക്ഷം കുറച്ച് കാട്ടി; പൃഥ്വിരാജിന്റെ ആഡംബര കാറിന്റെ രജിസ്ട്രേഷന്‍ തടഞ്ഞ് അധികൃതര്‍;മുഴുവന്‍ തുകയുടെ നികുതിയും അടയ്ക്കണമെന്ന് നിര്‍ദേശം; താരം നികുതി വെട്ടിച്ചോ എന്ന് സോഷ്യല്‍ മീഡിയ

1.64 കോടി രൂപ വരുന്ന കാറിന്റെ വില 30 ലക്ഷം കുറച്ച് കാട്ടി; പൃഥ്വിരാജിന്റെ ആഡംബര കാറിന്റെ രജിസ്ട്രേഷന്‍ തടഞ്ഞ് അധികൃതര്‍;മുഴുവന്‍ തുകയുടെ നികുതിയും അടയ്ക്കണമെന്ന് നിര്‍ദേശം; താരം നികുതി വെട്ടിച്ചോ എന്ന് സോഷ്യല്‍ മീഡിയ

നടന്‍ പൃഥ്വിരാജ് പുതുതായി വാങ്ങിയ ആഡംബര കാറിന്റെ രജിസ്ട്രേഷന്‍ ആര്‍ടിഒ അധികൃതര്‍ തടഞ്ഞു. കാറിന്റെ വില കുറച്ചുകാട്ടിയതായി കണ്ടെത്തിയതോടെയാണ് നടപടി. 1.64 കോടി രൂപ വിലവരുന്ന കാറില്‍ 30 ലക്ഷം രൂപയുടെ കുറവാണ് കാണിച്ചിരിക്കുന്നത്. മുഴുവന്‍ തുകയുടെ നികുതി അടച്ചാലേ രജിസ്ട്രേഷന്‍ നടത്തൂ എന്ന നിലപാടിലാണ് മോട്ടോര്‍ വാഹന വകുപ്പ്. അങ്ങനെയെങ്കില്‍ പൃഥ്വിരാജ് ഒമ്പത് ലക്ഷം കൂടി നികുതി അടയ്ക്കേണ്ടിവരും.താല്‍ക്കാലിക രജിസ്ട്രേഷനു വേണ്ടി വാഹന വ്യാപാരി എറണാകുളം ആര്‍ടി ഓഫിസില്‍ ഓണ്‍ലൈനില്‍ നല്‍കിയ അപേക്ഷയ്ക്കൊപ്പം സമര്‍പ്പിച്ച ബില്ലിലാണ് 30 ലക്ഷത്തിന്റെ കുറവ് കണ്ടെത്തിയത്. 1.34 കോടി ആയിരുന്നു ബില്ലിലെ തുക. ഇതിന്റെ അടിസ്ഥാനത്തിലുള്ള റോഡ് നികുതിയും അടച്ചിരുന്നു. തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ വാഹനത്തിന്റെ യഥാര്‍ത്ഥ വില 1.64 കോടിയാണെന്ന് കണ്ടെത്തുകയും രജിസ്ട്രേഷന്‍ തടയുകയുമായിരുന്നു.


അതേസമയം, 30 ലക്ഷം രൂപ സെലിബ്രിറ്റി ഡിസ്‌കൗണ്ട് ഇനത്തില്‍ കുറച്ചു നല്‍കിയതാണെന്നാണ് വാഹനം വിറ്റ സ്ഥാപനത്തിന്റെ പ്രതികരണം. ഡിസ്‌കൗണ്ട് നല്‍കിയാലും ആഡംബര കാറുകള്‍ക്ക് വിലയുടെ 21 ശതമാനം നികുതി അടയ്ക്കണമെന്നാണ് നിയമം.

Other News in this category4malayalees Recommends