വല്ലപ്പോഴും മദ്യപിക്കുന്ന റിജോഷിന് വസീം മിക്ക ദിവസങ്ങളിലും മദ്യം വാങ്ങാന്‍ പണം നല്‍കിയത് ഭാര്യ ലിജിയുമായുള്ള അവിഹിതം ശക്തമാക്കാന്‍; അരുതാത്തബന്ധം അറിഞ്ഞതോടെ കൊലപാതകം; ശാന്തന്‍പാറ കൊലപാതകത്തിന്റെ ചുരുളഴിയുമ്പോള്‍

വല്ലപ്പോഴും മദ്യപിക്കുന്ന റിജോഷിന് വസീം മിക്ക ദിവസങ്ങളിലും മദ്യം വാങ്ങാന്‍ പണം നല്‍കിയത് ഭാര്യ ലിജിയുമായുള്ള അവിഹിതം ശക്തമാക്കാന്‍;  അരുതാത്തബന്ധം അറിഞ്ഞതോടെ കൊലപാതകം; ശാന്തന്‍പാറ കൊലപാതകത്തിന്റെ ചുരുളഴിയുമ്പോള്‍

ശാന്തന്‍പാറ കഴുതക്കുളം മേട്ടില്‍ സ്വകാര്യ റിസോര്‍ട്ടിന് സമീപം യുവാവിനെ കൊലപ്പെടുത്തി കുഴിച്ച് മൂടിയ സംഭവത്തില്‍ കുറ്റമേറ്റുകൊണ്ടുള്ള പ്രതി വസീമിന്റെ വീഡിയോ സന്ദേശം എത്തിയത് സഹോദരന്റെ ഫോണിലേക്ക്. വസീമിനെയും ഒപ്പം കാണാതായ റിജോഷിന്റെ ഭാര്യ ലിജിക്കും വേണ്ടിയുള്ള അന്വേഷണം പോലീസ് ഊര്‍ജിതമാക്കി മുന്നോട്ടു പോകുന്നതിനിടെയാണ് കുറ്റസമ്മത വീഡിയോ പുറത്തു വരുന്നത്. സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ പറയുന്നതിങ്ങനെ: ' വസീമാണ്,ശാന്തന്‍പാറ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന റിജോഷ് എം.പി മര്‍ഡര്‍ കേസില്‍ പ്രതി ഞാനാണ്, എന്റെ അനിയനും കൂട്ടുകാരും, അതായത് എന്റെ അനിയന്റെ കൂട്ടുകാരെയും വെറുതെ വിടണം. അവര്‍ക്ക് ഇതില്‍ യാതൊരു ബന്ധവുമില്ല.'സഹോദരനും സുഹൃത്തും കേസില്‍ ഉള്‍പ്പെടുമെന്ന സാഹചര്യത്തിലാണ് വസീം കുറ്റ സമ്മതം നടത്തികൊണ്ടുള്ള വീഡിയോ സന്ദേശം സഹോദരന്റെ ഫോണിലേയ്ക്ക് അയച്ചത്. തുടര്‍ന്ന് വീഡിയോ സന്ദേശം ഇവര്‍ പോലീസിന് കൈമാറി. റിജോഷിന്റെ ഭാര്യയേയും റിസോര്‍ട്ട് മാനേജരെയും ഒരുമിച്ചു കാണാതായതോടെ കൊലപാതകമെന്ന നിഗമനത്തിലേയ്ക്ക് പോലീസ് എത്തിയിരുന്നു. തുടര്‍ന്ന് ഇരുവരുടേയും ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ലിജിയുടെ ഫോണിലേയ്ക്ക് വസീമിന്റെ സഹോദരന്റെയും ഇയാളുടെ സുഹൃത്തിന്റെയും ഫോണില്‍നിന്നുകോളുകള്‍ വന്നതായി കണ്ടെത്തി. മൃതദേഹം കണ്ടെത്തിയതോടെ വസിമിന്റെ സഹോദരനെയും സുഹൃത്തിനെയും ശാന്തന്‍പാറ സ്റ്റേഷനിലേയ്ക്ക് വിളിപ്പിക്കുകയായിരുന്നു.


അതേസമയം, റിജോഷിനെ കൊലപ്പെടുത്തിയത് മദ്യത്തില്‍ വിഷം കലര്‍ത്തി നല്‍കിയെന്ന് സംശയിക്കുന്നതായി പൊലീസ് 31 ന് വൈകിട്ട് ഫാം ഹൗസിനു സമീപം റിജോഷ് മദ്യപിച്ചിരുന്നു. വല്ലപ്പോഴും മദ്യപിക്കുന്ന റിജോഷിന് മദ്യപിക്കാത്ത ഫാം ഹൗസ് മാനേജര്‍ വസീം മിക്ക ദിവസങ്ങളിലും മദ്യം വാങ്ങാന്‍ പണം നല്‍കിയിരുന്നു. ഇതോടെ റിജോഷ് സ്ഥിരം മദ്യപാനിയായിയെന്ന് നാട്ടുകാര്‍ പറയുന്നു. എല്ലാ സിനിമകളും കാണുന്ന വസീം, റിജോഷിന്റെ മൃതദേഹം ഒളിപ്പിക്കാന്‍ ശ്രമിച്ചത് ദൃശ്യം സിനിമയിലെ രംഗത്തെ അനുസ്മരിപ്പിക്കുന്നതായിരുന്നു.

ഫാം ഹൗസിനു 100 മീറ്റര്‍ അകലെ ജലസംഭരണിയുടെ സമീപത്ത് 6 അടി താഴ്ചയുള്ള കുഴിയിലാണ് മൃതദേഹം കണ്ടെത്തിയത്. ഫാമിലെ ഒരു പശുക്കുട്ടി ചത്തു എന്നും അതിനെ കുഴിച്ചിട്ട ഭാഗത്ത് കുറച്ച് മണ്ണു കൂടി ഇടണമെന്നും സമീപവാസിയായ, മണ്ണുമാന്തിയന്ത്രത്തിന്റെ ഓപ്പറേറ്ററോട് വസീം പറഞ്ഞിരുന്നു. ഈ മാസം രണ്ടിന് മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് കുഴി കൂടുതല്‍ മണ്ണിട്ടു നികത്തുകയും ചെയ്തു. മണ്ണുമാന്തി യന്ത്രം ഓപ്പറേറ്ററുടെ മൊഴി അനുസരിച്ചാണ് പൊലീസ് മണ്ണു മാറ്റി പരിശോധന നടത്തിയത്.

ഒരു വര്‍ഷം മുന്‍പ് ആണ് റിജോഷും ഭാര്യ ലിജിയും മഷ്‌റൂം ഹട്ട് എന്ന ഫാം ഹൗസില്‍ ജോലിക്കു പോയി തുടങ്ങിയത്. ഫാമിലെ മൃഗങ്ങളെ പരിപാലിക്കുന്നത് റിജോഷും കൃഷിയിടത്തിലെ വിവിധ ജോലികള്‍ ചെയ്യുന്നത് ലിജിയും ആയിരുന്നു. വസീമും ലിജിയുമായുള്ള ബന്ധം റിജോഷ് അറിഞ്ഞതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് സൂചന. 12 വര്‍ഷം മുന്‍പ് റിജോഷും ലിജിയും സ്‌നേഹിച്ച് വിവാഹം ചെയ്തവരാണ്.

Other News in this category4malayalees Recommends