കേരളത്തിലെ ഭരണം മോദിയുടെ ഭരണം പോലെയാകരുതെന്ന് കാനം രാജേന്ദ്രന്‍; പൊലീസ് നയങ്ങളെയെല്ലാം പിന്തുണക്കേണ്ട ബാധ്യത തങ്ങള്‍ക്കില്ലെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി

കേരളത്തിലെ ഭരണം മോദിയുടെ ഭരണം പോലെയാകരുതെന്ന് കാനം രാജേന്ദ്രന്‍; പൊലീസ് നയങ്ങളെയെല്ലാം പിന്തുണക്കേണ്ട ബാധ്യത തങ്ങള്‍ക്കില്ലെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി

കേരളത്തിലെ ഭരണം മോദിയുടെ ഭരണം പോലെയാകരുതെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. പൊലീസ് നയങ്ങളെയെല്ലാം പിന്തുണക്കേണ്ട ബാധ്യത സി.പി.ഐക്കില്ല. മാവോയിസ്റ്റുകളെ അനുകൂലിക്കുന്ന പാര്‍ട്ടിയല്ല സി.പി.ഐ. ഉന്‍മൂലന സിദ്ധാന്തമാണ് ഇപ്പോള്‍ പൊലീസ് നടപ്പാക്കുന്നതെന്നും കാനം ആരോപിച്ചു.

മാവോയിസ്റ്റ് കൊലയില്‍ പൊലീസ് നിരത്തുന്ന തെളിവുകള്‍ അന്തിമമല്ല. ദേശാഭിമാനിയിലെ മുഖപ്രസംഗത്തില്‍ വിമര്‍ശിക്കുന്നത് സി.പി.ഐയെ അല്ലെന്നും മുന്നണിയില്‍ തര്‍ക്കങ്ങളില്ലെന്നും കാനം വ്യക്തമാക്കി.

Other News in this category4malayalees Recommends