അന്തരീക്ഷ മലനീകരണത്തില്‍ വലയുമ്പോള്‍ ദൈവങ്ങള്‍ക്കും വേണം മാസ്‌ക്; പൂജാരി മാസ്‌ക് അണിയിച്ചത്‌വാരാണസി സിഗ്രയിലുള്ള ശിവപാര്‍വതി ക്ഷേത്രത്തിലെ വിഗ്രഹങ്ങളെ

അന്തരീക്ഷ മലനീകരണത്തില്‍ വലയുമ്പോള്‍ ദൈവങ്ങള്‍ക്കും വേണം മാസ്‌ക്; പൂജാരി മാസ്‌ക് അണിയിച്ചത്‌വാരാണസി സിഗ്രയിലുള്ള ശിവപാര്‍വതി ക്ഷേത്രത്തിലെ വിഗ്രഹങ്ങളെ

രാജ്യതലസ്ഥാനമായ ഡല്‍ഹി ഉള്‍പ്പടെ കടുത്ത അന്തരീക്ഷ മലിനീകരണത്തില്‍ വലയുകയാണ്. മാസ്‌ക ധരിക്കാതെ പുറത്തേക്ക് ഇറങ്ങാന്‍ സാധിക്കാത്ത അസാധാരണ സാഹചര്യമാണ് ഇവിടങ്ങളില്‍ ഉള്ളത്.


അന്തരീക്ഷ മലിനീകരണം കടുത്തതോടെ ക്ഷേത്രത്തിലെ വിഗ്രഹങ്ങള്‍ക്കും മാസ്‌ക് അണിയിച്ചു. വാരാണസി സിഗ്രയിലുള്ള ശിവപാര്‍വതി ക്ഷേത്രത്തിലെ വിഗ്രഹങ്ങളെയാണ് പൂജാരി മാസ്‌ക് അണിയിച്ചത്.

ഇതില്‍ അസാധാരണത്വം ഇല്ലെന്നാണ് പൂജാരി പറയുന്നത്. മഞ്ഞുകാലത്ത് വിഗ്രഹങ്ങള്‍ക്ക് പുതപ്പുകള്‍ നല്‍കാറുണ്ട്. അതുപോലെ ഉത്സവത്തിന് പുതുവസ്ത്രങ്ങളും അണിയിക്കാറുണ്ട്. അതുപോലെതന്നെയാണ് മാസ്‌ക് നല്‍കിയതും. ദൈവങ്ങളെ ജീവനുള്ളവരായാണ് കണക്കാക്കുന്നത്. അതിനാലാണ് ഇങ്ങനെ ചെയ്തത്- പൂജാരി പറയുന്നു.വായുമലിനീകരണത്തിന്റെ ദൂഷ്യവശങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവാന്മാക്കുക എന്ന ലക്ഷ്യം കൂടി ഇതിനുണ്ടെന്നാണ് ക്ഷേത്രവുമായി ബന്ധപ്പെട്ട മറ്റുചിലര്‍ പറയുന്നത്. ചില വിഗ്രഹങ്ങളുടെ മുഖം മറയ്ക്കുന്നത് ആചാരപരമായി തെറ്റായതിനാല്‍ ആ വിഗ്രഹങ്ങളുടെ മുഖം മറച്ചിട്ടില്ല. മാസ്‌കുധരിപ്പിച്ച വിഗ്രഹങ്ങളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

Other News in this category4malayalees Recommends