നോക്കെത്താ ദൂരത്തോളം ആയിരമായിരം മഞ്ഞുമുട്ടകള്‍; മഞ്ഞില്‍ പ്രകൃതി തീര്‍ത്ത ഈ കാഴ്ച കണ്ട് വ്‌സമയിച്ച് ലോകം; ഫിന്‍ലാന്റിനും സ്വീഡനുമിടയിലെ ബോതിനിയ ഉള്‍ക്കടലില്‍ സ്ഥിതി ചെയ്യുന്ന ഹെയ്ലുതോ ദ്വീപിലെ വിസ്മയക്കാഴ്ച

നോക്കെത്താ ദൂരത്തോളം ആയിരമായിരം മഞ്ഞുമുട്ടകള്‍; മഞ്ഞില്‍ പ്രകൃതി തീര്‍ത്ത ഈ കാഴ്ച കണ്ട് വ്‌സമയിച്ച് ലോകം; ഫിന്‍ലാന്റിനും സ്വീഡനുമിടയിലെ ബോതിനിയ ഉള്‍ക്കടലില്‍ സ്ഥിതി ചെയ്യുന്ന ഹെയ്ലുതോ ദ്വീപിലെ വിസ്മയക്കാഴ്ച

ലോകം തന്നെ അത്ഭുതത്തോടെ നോക്കിക്കാണുകയാണ് ഫിന്‍ലാന്‍ഡില്‍ ഉണ്ടായ ഒരു മഞ്ഞു പ്രതിഭാസത്തെ. ഫിന്‍ലാന്റിനും സ്വീഡനുമിടയിലെ ബോതിനിയ ഉള്‍ക്കടലില്‍ സ്ഥിതി ചെയ്യുന്ന ഹെയ്ലുതോ ദ്വീപിലാണ് ഈ കൗതുക കാഴ്ച്ച ഒരുങ്ങിയത്. ആയിരക്കണക്കിന് മഞ്ഞുകട്ടകള്‍ ദ്വീപിലെ കടല്‍തീരത്ത് ഗോളാകൃതിയില്‍ രൂപപ്പെടുകയായിരുന്നു.


റിസോ മാറ്റിലിയ എന്നയാള്‍ ഇത് ക്യാമറയില്‍ പകര്‍ത്തിയോടെ സംഗതി ഹിറ്റായി. നിരവധി ആളുകളാണ് ഇതോടെ പ്രദേശം കാണാന്‍ എത്തിയത്. സ്ഥലത്ത് മുമ്പൊരിക്കലും കാണാത്തതാണ് ഇത്തരത്തിലൊരു മാറ്റമെന്ന് മറ്റിലിയ ബി.ബി.സിയോട് പറഞ്ഞു. കോഴിമുട്ടയുടെ വലിപ്പത്തിലുള്ള മഞ്ഞു കട്ടകള്‍ മുതല്‍ ഫുട്ബോള്‍ വലിപ്പത്തിലുള്ള കട്ടകള്‍ വരെ തീരത്തുണ്ടായിരുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. തണുത്ത കാലാവസ്ഥയും കാറ്റും ചേര്‍ന്ന് രൂപപ്പെടുത്തുന്നതാണ് ഇത്തരം മഞ്ഞു മുട്ടയെന്നാണ് ബി.ബി.സിയുടെ കാലാവസ്ഥ വിദഗ്ധര്‍ പറഞ്ഞത്. കാറ്റും, തീരത്തുള്ള മഞ്ഞു പാളിയില്‍ തണുത്ത തിര വന്നടിക്കുകയും ചെയ്തതാണ് ഫിന്‍ലാന്റില്‍ മഞ്ഞു മുട്ടകള്‍ രൂപപ്പെടാന്‍ കാരണമെന്നും വിദഗ്ധര്‍ പറയുന്നു.

Other News in this category4malayalees Recommends