'20ാം വയസിലാണ് ഞാന്‍ വിവാഹിതനാകുന്നത്; എന്റെ എല്ലാ വിജയത്തിന്റെ ക്രെഡിറ്റും ഞാന്‍ അമൃതക്കാണ്;' ആദ്യ ഭാര്യ അമൃത സിങ് ആണ് തന്റെ വിജയത്തിന്റെ രഹസ്യമെന്ന് വെളിപ്പെടുത്തി സെയ്ഫ് അലി ഖാന്‍

'20ാം വയസിലാണ് ഞാന്‍ വിവാഹിതനാകുന്നത്; എന്റെ എല്ലാ വിജയത്തിന്റെ ക്രെഡിറ്റും ഞാന്‍ അമൃതക്കാണ്;' ആദ്യ ഭാര്യ അമൃത സിങ് ആണ് തന്റെ വിജയത്തിന്റെ രഹസ്യമെന്ന് വെളിപ്പെടുത്തി സെയ്ഫ് അലി ഖാന്‍

ആദ്യ ഭാര്യ അമൃത സിങ് ആണ് തന്റെ വിജയത്തിന്റെ രഹസ്യമെന്ന് വെളിപ്പെടുത്തി സെയ്ഫ് അലി ഖാന്‍. അമൃതയാണ് തന്നോട് കരിയറില്‍ സീരിയസാകാനായി നിര്‍ദ്ദേശിച്ചതെന്നും സെയ്ഫ് ഒരു അഭമുഖത്തിനിടെ വ്യക്തമാക്കി. 1991ല്‍ 20ാം വയസിലാണ് സെയ്ഫ് നടിയായ അമൃത സിങ്ങിനെ വിവാഹം ചെയ്യുന്നത്.


''20ാം വയസിലാണ് ഞാന്‍ വിവാഹിതനാകുന്നത്. എന്റെ എല്ലാ വിജയത്തിന്റെ ക്രെഡിറ്റും ഞാന്‍ അമൃതക്കാണ് നല്‍കുന്നത്. ദില്‍ ചാഹ്താ ഹേ ചെയ്യുമ്പോള്‍ എന്റെ കഥാപാത്രം സമീറിനെ എങ്ങനെ അവതരിപ്പിക്കുമെന്ന ടെന്‍ഷനിലായിരുന്നു. ആമിര്‍ ഖാന്‍ നിര്‍ദേശം നല്‍കിയിരുന്നു. പലരോടും അഭിപ്രായം ചോദിച്ചു. സമീറിനെ എന്റേതായ രീതിയില്‍ അവതരിപ്പിക്കാനായി അമൃത ഉപദേശിച്ചു'' എന്ന് സെയ്ഫ് പറഞ്ഞു.

സെയ്ഫിന്റെ കരിയറിലെ ഏറ്റവും ശ്രദ്ധേയമായ കഥാപാത്രങ്ങളിലൊന്നാണ് 'ദില്‍ ചാഹതാ ഹേ'യിലെ സമീര്‍. 2004ലാണ് സെയ്ഫും അമൃതയും വിവാഹമോചിതരാകുന്നത്. സാറ, ഇബ്രാഹിം എന്നിവരാണ് മക്കള്‍. 2012ലാണ് സെയ്ഫ് കരീന കപൂറിനെ വിവാഹം ചെയ്യുന്നത്.

Other News in this category4malayalees Recommends