സൂര്യ പ്രകാശത്തോട് വെറുപ്പ്; രക്തത്തിന്റെ മണം ഇഷ്ടം; പോരാത്തതിന് വായില്‍ നല്ല ഒന്നാന്തരം ദ്രംഷ്ടകളും; മനുഷ്യനായി ജനിച്ച് യക്ഷിയുടെ രൂപത്തില്‍ ജീവിക്കുന്ന ഫിന്‍ലന്‍ഡുകാരി; ജൂലിയ കംപൂലെയ്‌നര്‍ യക്ഷി പ്രേമിയുടെ കഥ വൈറലാകുമ്പോള്‍

സൂര്യ പ്രകാശത്തോട് വെറുപ്പ്; രക്തത്തിന്റെ മണം ഇഷ്ടം; പോരാത്തതിന് വായില്‍ നല്ല ഒന്നാന്തരം ദ്രംഷ്ടകളും; മനുഷ്യനായി ജനിച്ച് യക്ഷിയുടെ രൂപത്തില്‍ ജീവിക്കുന്ന ഫിന്‍ലന്‍ഡുകാരി; ജൂലിയ കംപൂലെയ്‌നര്‍ യക്ഷി പ്രേമിയുടെ കഥ വൈറലാകുമ്പോള്‍

ഡോക്ടറും എന്‍ജിനീയരും പൈലറ്റും ഒക്കെ ആകാന്‍ കൊതിച്ചിരുന്ന ഒരു ബാല്യകാലം ഏവര്‍ക്കുമുണ്ടാകും. വലുതാകുമ്പോള്‍ ഈ ആഗ്രഹങ്ങള്‍ നടന്നില്ലെങ്കിലും കുഞ്ഞുങ്ങളായിരിക്കുമ്പോഴുണ്ടായിരുന്ന ഈ ആഗ്രഹങ്ങള്‍ നാം മനസില്‍ സൂക്ഷിക്കുക തന്നെ ചെയ്യും. എന്നാല്‍ വലുതാകുമ്പോള്‍ താന്‍ മുന്‍പ് കേട്ടിരുന്ന യക്ഷിക്കഥകളിലെ യക്ഷിയെ പോലെ ആകണം എന്നൊരാള്‍ ആഗ്രഹിക്കുകയാണെങ്കില്‍ എന്ത് സംഭവിക്കും? വെറും ആഗ്രഹമല്ല ആ ആഗ്രഹം സഫലമാക്കുക കൂടി ചെയ്തിരിക്കുകയാണ് ഫിന്‍ലന്‍ഡ് സ്വദേശിനിയായ 24കാരി. ജൂലിയ കംപൂലെയ്‌നര്‍ എന്നാണ് ഈ യുവതിയുടെ പേര്.


സൂര്യ പ്രകാശത്തെ വെറുത്തും, രക്തത്തിന്റെ മണം ഇഷ്ടപ്പെടും, ദ്രംഷ്ടകള്‍ വച്ചു പിടിപ്പിച്ചും സ്വയം യക്ഷിയായി അവരോധിക്കുകയാണ് ഈ പെണ്‍കുട്ടി. 2012 മുതലാണ് കോസ്മറ്റിക് ദന്തിസ്റ്റിന്റെ സഹായത്തോടെ ദ്രംഷ്ട സ്ഥിരമായി വായിലുറപ്പിച്ചത്. 39,224 രൂപയോളമാണ് ഇവര്‍ ഇതിനായി ചിലവഴിച്ചത്. താടിയെല്ലിന് കടുത്ത വേദനയുണ്ടെങ്കിലും, ഭക്ഷണം കഴിക്കാന്‍ ബുദ്ധിമുട്ടനുഭവപ്പെടുന്നുണ്ടെങ്കിലും ദ്രംഷ്ട വേണ്ടെന്ന് വയ്ക്കാന്‍ ജൂലിയ തയ്യാറല്ല.തന്നെക്കണ്ട് യഥാര്‍ഥ യക്ഷിയായി ആളുകള്‍ തെറ്റിദ്ധരിക്കാറുണ്ടെന്നും തന്റെ നാലുവയസ്സുകാരി മകള്‍ക്ക് തന്റെ ഉളിപ്പല്ലുകള്‍ വളരെയിഷ്ടമാണെന്നാണ്.എങ്ങനെ യക്ഷിയാകാം എന്നതിനെക്കുറിച്ചൊക്കെയുള്ള കാര്യങ്ങള്‍ വായിച്ചു പഠിച്ചുവെന്നും ജൂലിയ പറയുന്നു. യക്ഷികളുടെ ചില സ്വഭാവ സവിശേഷതകള്‍ തനിക്കുണ്ടെന്നു കൂടി ജൂലിയ അവകാശപ്പെടുന്നു.

ദൂരെ നിന്നു പോലും രക്തത്തിന്റെ മണമെനിക്ക് തിരിച്ചറിയാം. അതെന്തുകൊണ്ടാണെന്നോ എങ്ങനെയാണെന്നോ എനിക്കറിയില്ല. രക്തത്തിന്റെ രുചിയും എനിക്കിഷ്ടമാണ്. രക്തത്തിന്റെ മണമടിച്ചാല്‍ തീര്‍ച്ചയായും പരിസരങ്ങളിലെവിടെയെങ്കിലും രക്തമുണ്ടാകും. മുറിവുകളൊക്കെയുണ്ടായാല്‍ രക്തം രുചിക്കുമെന്നല്ലാതെ രക്തത്തിനു വേണ്ടി എന്നെയോ, മറ്റാരെയെങ്കിലുമോ മുറിപ്പെടുത്താന്‍ ഞാനൊരുക്കമല്ല''.- ജൂലിയ പറയുന്നു.

Other News in this category



4malayalees Recommends