ടാസ്മേനിയയില്‍ അനിശ്ചിതത്വം നിറഞ്ഞ കാലാവസ്ഥ തുടരുന്നു; കഴിഞ്ഞ ആഴ്ചത്തെ കാട്ടു തീയ്ക്ക് ശേഷം പലയിടങ്ങളിലും കൊടും ഹിമപാതം; നവംബറിലെ കടുത്ത മഞ്ഞ് വീഴ്ചക്ക് കാരണം കടുത്ത ശൈത്യക്കാറ്റുകളെന്ന് കാലാവസ്ഥാ വിദഗ്ധര്‍

ടാസ്മേനിയയില്‍ അനിശ്ചിതത്വം നിറഞ്ഞ കാലാവസ്ഥ തുടരുന്നു; കഴിഞ്ഞ ആഴ്ചത്തെ കാട്ടു തീയ്ക്ക് ശേഷം പലയിടങ്ങളിലും കൊടും ഹിമപാതം; നവംബറിലെ കടുത്ത മഞ്ഞ് വീഴ്ചക്ക് കാരണം കടുത്ത ശൈത്യക്കാറ്റുകളെന്ന് കാലാവസ്ഥാ വിദഗ്ധര്‍

ടാസ്മേനിയയില്‍ അനിശ്ചിതത്വം നിറഞ്ഞതും അസ്ഥിരവുമായ കാലാവസ്ഥ തുടരുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. കഴിഞ്ഞ ആഴ്ച കാട്ടു തീയുണ്ടായ പ്രദേശങ്ങളില്‍ ഈ വ്യാഴാഴ്ച കൊടും മഞ്ഞാണനുഭവപ്പെട്ടത്. കഴിഞ്ഞ ആഴ്ചയുണ്ടായ കാട്ടുതീയില്‍ 1000 ഹെക്ടറിലേറെ പ്രദേശമാണ് കത്തി നശിച്ചിരുന്നത്. പക്ഷേ അഗ്നി നക്കിയെടുത്ത സെന്‍ട്രല്‍ ഹൈലാന്റ്സിലെ മിയെനയില്‍ വ്യാഴാഴ്ച പുലര്‍ച്ചെ കൊടും ഹിമപാതമുണ്ടായെന്നാണ് റിപ്പോര്‍ട്ട്.


വെള്ളനിറമല്ലാതെ കൊടും മഞ്ഞ് കാരണം നോക്കെത്താ ദൂരത്തോളം വെളുത്ത നിറം മാത്രമാണ് ദൃശ്യമായിരുന്നതെന്നാണ് ഇവിടുത്തുകാര്‍ സാക്ഷ്യപ്പെടുത്തുന്നത്. ഇവിടെ ഊഷ്മാവ് വ്യാഴാഴ്ച പൂജ്യം ഡിഗ്രിക്കും താഴെ പോയിരുന്നു.ടാസ്മേനിയയുടെ തലസ്ഥാനമായ ഹോബാര്‍ട്ട് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ഈ വിധം കടുത്ത ഹിമപാതമനുഭവപ്പെട്ടിരുന്നു. എന്നാല്‍ ഈ മാസത്തില്‍ ഇവിടെ ഇത്തരത്തിലുള്ള ഹിമപാതം അസാധാരണ സംഭവമല്ല എന്ന് കാലാവാസ്ഥാ വകുപ്പിലെ ലൂക്ക് ജോണ്‍സന്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്.

എല്ലാ നവംബറിലും ഇത്തരത്തില്‍ മഞ്ഞ് വീഴാറില്ലെങ്കിലും ശീതക്കാറ്റ് ഉണ്ടായാല്‍ ഇത്തരം മഞ്ഞുവീഴ്ച സ്വാഭാവികമാണെന്ന് അദ്ദേഹം എടുത്ത് കാട്ടുന്നു. പക്ഷേ ഇവിടെ ഭൂമിയുടെ ഉപരിതലത്തിന് ചൂടുള്ളതിനാല്‍ ഈ മഞ്ഞ് അധികനേരം നിലനില്‍ക്കില്ലെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.അതേസമയം ഇവിടെ വാരാന്ത്യത്തിലും തണുത്ത കാലാവസ്ഥ തുടരും എന്നാണ് കാലാവസ്ഥാ പ്രവചനം നടത്തുന്നവര്‍ മുന്നറിയിപ്പേകിയിരിക്കുന്നത്.

ടാസ്മാനിയയില്‍ നിനച്ചിരിക്കാതെ ഹിമപാതമുണ്ടായതിനാല്‍ നിരവധി പേരെ രക്ഷിക്കാന്‍ എമര്‍ജന്‍സി വിഭാഗം രംഗത്തെത്തിയിരുന്നു. ക്രേഡ്ല്‍ പര്‍വതത്തിലെ ഓവര്‍ലാന്റ് ട്രാക്കില്‍ ഹൈക്കിംഗിന് പോയ ഒരു കുഞ്ഞുള്‍പ്പെട്ട മൂന്നംഗ കുടുംബത്തെ കടുത്ത ഹിമപാതം കാരണം എമര്‍ജന്‍സി വിഭാഗം രക്ഷിക്കാന്‍ കുതിച്ചെത്തിയിരുന്നു.ഇവിടെ അനിയന്ത്രിതമായി ഹിമപാതമുണ്ടായതിനെ തുടര്‍ന്ന് ഇവര്‍ രാത്രി ടെന്റില്‍ അഭയം പ്രാപിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.


Other News in this category



4malayalees Recommends