ഓസ്‌ട്രേലിയയില്‍ മലയാളി വനിതയ്ക്ക് അപൂര്‍വ നേട്ടം; സൗത്ത് ഓസ്‌ട്രേലിയയുടെ വികസനത്തിന് സഹായിച്ച 125 വനിതകളുടെ ലിസ്റ്റില്‍ ഡോ മരിയ പറപ്പിള്ളിയും; അംഗീകരിക്കപ്പെട്ടത് സ്റ്റെം മേഖലയിലേക്ക് കൂടുതല്‍ പെണ്‍കുട്ടികളെ ആകര്‍ഷിക്കാനുള്ള പദ്ധതികളുടെ പേരില്‍

ഓസ്‌ട്രേലിയയില്‍ മലയാളി വനിതയ്ക്ക് അപൂര്‍വ നേട്ടം; സൗത്ത് ഓസ്‌ട്രേലിയയുടെ വികസനത്തിന് സഹായിച്ച 125 വനിതകളുടെ ലിസ്റ്റില്‍ ഡോ മരിയ പറപ്പിള്ളിയും; അംഗീകരിക്കപ്പെട്ടത് സ്റ്റെം മേഖലയിലേക്ക് കൂടുതല്‍ പെണ്‍കുട്ടികളെ ആകര്‍ഷിക്കാനുള്ള പദ്ധതികളുടെ പേരില്‍
ഓസ്‌ട്രേലിയയില്‍ മലയാളിയായ അസോസിയേറ്റ് പ്രൊഫസര്‍ ഡോ മരിയ പറപ്പിള്ളിക്ക് അപൂര്‍വ നേട്ടം. സൗത്ത് ഓസ്‌ട്രേലിയയുടെ വികസനത്തിന് സഹായിച്ച 125 വനിതകളുടെ ലിസ്റ്റില്‍ ഇടം നേടിക്കൊണ്ടാണ് മരിയ ഈ അംഗീകാരത്തിനര്‍ഹയായത്.1894ല്‍ സ്ത്രീകള്‍ക്ക് വോട്ടവകാശം ലഭിക്കുന്നതിനായി നിവേദനം നല്‍കിയതിന്റെ അഥവാ വിമന്‍ സഫ്റേജ് പെറ്റീഷന്റെ 125ാം വാര്‍ഷികത്തോടനുബന്ധിച്ച് ദി അഡ്വടൈസര്‍ പത്രം തെരഞ്ഞെടുത്ത 125 വനിതകളുടെ ലിസ്റ്റിലാണ് മരിയ ഇടം നേടിയിരിക്കുന്നത്.

മരിയ ഭൗതിക ശാസ്ത്രത്തിന് നല്‍കിയ സംഭാവനകളും അംഗീകാരത്തിനായി പരിഗണിച്ചിരുന്നു.വിവിധ രംഗങ്ങളില്‍ സംഭാവനകള്‍ നല്‍കിയ വ്യക്തികളെയാണ് ഈ ലിസ്റ്റിലേക്ക് പരിഗണിച്ചിരിക്കുന്നത്. എഡ്യൂക്കേഷന്‍ ആന്‍ഡ് പൊളിറ്റിക്‌സ് എന്ന വിഭാഗത്തിലെ 22 വനിതകളില്‍ ഒരാളാണ് ഡോ മരിയ.അഡ്ലൈഡിലെ ഫ്‌ലിന്റേഴ്‌സ് സര്‍വ്വകലാശാലയില്‍ അസ്സോസിയേറ്റ് പ്രൊഫസര്‍ ആയ ഡോ മരിയ പുരുഷന്മാര്‍ക്ക് മേല്‍ക്കോയ്മയുള്ള STEM മേഖലയിലേക്ക് കൂടുതല്‍ പെണ്‍കുട്ടികളെ ആകര്‍ഷിക്കാന്‍ വിവിധ പഠന പദ്ധതികള്‍ക്ക് രൂപം നല്‍കിയിരുന്നു.

ഈ ലക്ഷ്യം പ്രാവര്‍ത്തികമാക്കുന്നതിനായി STEM വിമന്‍ ബ്രാഞ്ചിങ് ഔട്ട് എന്ന ഒരു കൂട്ടായ്മയ്ക്കും മരിയ രൂപം നല്‍കിയിരുന്നു.ഇതിന് പുറമെ ഒമ്പതാം ക്ലാസ്സിലെ വിദ്യാര്‍ത്ഥിനികള്‍ക്കായി കുട്ടികളുടെ കളിപ്പാട്ടമായ ലെഗോ ഉപയാഗിച്ചുള്ള പഠന പദ്ധതികളും ഡോ മരിയയുടെ നേതൃത്വത്തില്‍ പ്രാവര്‍ത്തികമായി. ഈ ഗണത്തില്‍ പെട്ട അനേകം പഠന പദ്ധതികള്‍ ആവിഷ്‌കരിച്ചത് വഴി ഒരു കൊല്ലം കൊണ്ട് 398 ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനികളെയാണ് ഇതിലേക്ക് ആകര്‍ഷിക്കാന്‍ സാധിച്ചത്.കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ഡോ മരിയയുടെ സംഭാവനകള്‍ക്ക് അംഗീകാരം നല്‍കിക്കൊണ്ട് ഓസ്ട്രേലിയന്‍ ഇസ്റ്റിട്യൂട്ട് ഓഫ് ഫിസിക്‌സ്‌റെ എഡ്യൂക്കേഷന്‍ മെഡല്‍ നല്‍കി അംഗീകരിക്കുകയും ചെയ്തിരുന്നു. ഓസ്ട്രേലിയന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ട്രോഫി ഫിസിക്‌സിന്റെ ഫെല്‍ലോഷിപ്പും 2017 ല്‍ ഡോ മരിയ പറപ്പിള്ളിക്ക് ലഭിച്ചിരുന്നു.

Other News in this category4malayalees Recommends