ന്യൂ സൗത്ത് വെയില്‍സില്‍ പോലീസ് പെണ്‍കുട്ടികളെ വസ്ത്രമുരിഞ്ഞ് പരിശോധിക്കുന്നത് പതിവാകുന്നു; മൂന്ന് വര്‍ഷങ്ങള്‍ക്കിടെ നഗ്നരാക്കി പരിശോധിച്ചത് 122 പെണ്‍കുട്ടികളെ; മയക്കുമരുന്നോ ആയുധമോ ഉണ്ടോയെന്ന സംശയത്താലുളള പരിശോധനക്കെതിരെ പ്രതിഷേധം ശക്തം

ന്യൂ സൗത്ത് വെയില്‍സില്‍ പോലീസ് പെണ്‍കുട്ടികളെ വസ്ത്രമുരിഞ്ഞ് പരിശോധിക്കുന്നത് പതിവാകുന്നു; മൂന്ന് വര്‍ഷങ്ങള്‍ക്കിടെ നഗ്നരാക്കി പരിശോധിച്ചത് 122 പെണ്‍കുട്ടികളെ; മയക്കുമരുന്നോ ആയുധമോ ഉണ്ടോയെന്ന സംശയത്താലുളള പരിശോധനക്കെതിരെ പ്രതിഷേധം ശക്തം
ന്യൂ സൗത്ത് വെയില്‍സില്‍ പോലീസ് പെണ്‍കുട്ടികളെ വസ്ത്രമുരിഞ്ഞ് പരിശോധിക്കുന്ന നടപടി വര്‍ധിച്ച് വരുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.ഡ്രെഡ് ഫ്രണ്ട് ലീഗല്‍ സെന്റര് പുറത്ത് വിട്ട രേഖകളാണ് ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്. ഇത് പ്രകാരം കഴിഞ്ഞ മൂന്ന് വര്‍ഷങ്ങള്‍ക്കിടെ 12നും 17നും ഇടയില്‍ പ്രായമുള്ള 122 പെണ്‍കുട്ടികളെയാണ് പോലീസ് നഗ്നരാക്കി പരിശോധിച്ചിരിക്കുന്നത്.2006 മുതലുള്ള കണക്കുകളാണ് ഇത്തരത്തില്‍ ഇപ്പോള്‍ വെളിച്ചത്ത് വന്നിരിക്കുന്നത്.

ഇവരുടെ പക്കല്‍ മയക്കുമരുന്നോ ആയുധങ്ങളോ ഉണ്ടോ എന്ന സംശയത്തിന്റെ പേരിലാണീ മനുഷ്യത്വരഹിതമായ പരിശോധനകള്‍ അനുവര്‍ത്തിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.പ്രൈമറി സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കിയ കുട്ടികളെ പോലും പോലീസ് ഇത്തരം പരിശോധനകള്‍ക്ക് വിധേയമാക്കാന്‍ മടിച്ചില്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്.പെണ്‍കുട്ടികളെ അപരിചതമായ ഇടങ്ങളിലേക്ക് വരെ കൊണ്ടു പോയി നഗ്നരാക്കി പരിശോധിക്കുകയായിരുന്നു പോലീസ് ചെയ്തിരുന്നതെന്ന ആരോപണവും ശക്തമാണ്.

പോലീസ് പരിശോധനക്കിടെ ഭയപ്പെട്ട് എല്ലാത്തിനും വിധേയരാകാന്‍ നിസ്സഹായരാകുന്ന ഈ പെണ്‍കുട്ടികള്‍ക്ക് തങ്ങളുടെ അവകാശങ്ങളെക്കുറിച്ച് പോലും ബോധമില്ലാതായിപ്പോകുന്നുവെന്നാണ് ഡ്രെഡ് ഫ്രണ്ട് ലീഗല്‍ വക്താക്കള്‍ പറയുന്നത്.കുട്ടികള്‍ തെറ്റായി എന്തെങ്കിലും ചെയ്യുന്നുണ്ടെന്ന് പോലീസിന് സംശയം തോന്നിയാല്‍ അവരെ നഗ്നരാക്കി പരിശോധിക്കാന്‍ പോലീസിന് അധികാരമുണ്ടെന്നാണ് എന്‍എസ്ഡബ്ല്യൂവിലെ പോലീസ് മിനിസ്റ്റര്‍ വിശദീകരണം നല്‍കിയിരിക്കുന്നത്.

Other News in this category4malayalees Recommends