'ആത്മാര്‍ത്ഥ ഇല്ലാത്ത ഈ ടീമിനെ പിരിച്ചു വിടുന്നതാണ് നല്ലത്; കേരളത്തിന്റെ സന്തോഷ് ട്രോഫി ടീം ഇതിലും നന്നായി കളിക്കും'; കേരള ബ്ലാസ്റ്റേഴ്‌സിനെതിരെ പൊട്ടിത്തെറിച്ച് ഐഎം വിജയന്‍

'ആത്മാര്‍ത്ഥ ഇല്ലാത്ത ഈ ടീമിനെ പിരിച്ചു വിടുന്നതാണ് നല്ലത്; കേരളത്തിന്റെ സന്തോഷ് ട്രോഫി ടീം ഇതിലും നന്നായി കളിക്കും'; കേരള ബ്ലാസ്റ്റേഴ്‌സിനെതിരെ പൊട്ടിത്തെറിച്ച് ഐഎം വിജയന്‍

ഒഡീഷയ്ക്കെതിരായ മത്സരത്തില്‍ മോശം പ്രകടനം കാഴ്ചവെച്ച കേരള ബ്ലാസ്റ്റേഴ്സിനെതിരെ വിമര്‍ശനവുമായി ഐ.എം വിജയന്‍. ഈ ടീമിനെ പിരിച്ചു വിടുന്നതാണ് നല്ലതെന്നാണ് ഐ.എം വിജയന്റെ പ്രതികരണം.


''ആത്മാര്‍ത്ഥ ഇല്ലാത്ത ഈ ടീമിനെ മാറ്റി പുതിയ ടീമിനെ കൊണ്ടു വരണം. സ്വന്തം മൈതാനത്തിലെ മൂന്ന് പോയിന്റ് നിര്‍ണ്ണായകമാണ്. അവര്‍ സമനിലയ്ക്ക് വേണ്ടി കളിച്ചു. നമ്മള്‍ ജയിക്കാന്‍ ശ്രമിക്കണമായിരുന്നു. കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും ബോറന്‍ കളിയായിരുന്നു ഇത്', ഐം.എം വിജയന്‍ ട്വന്റി ഫോര്‍ ന്യൂസിനോട് പറഞ്ഞു.

കേരളത്തിന്റെ സന്തോഷ് ട്രോഫി ടീം ഇതിലും നന്നായി കളിക്കും. ഭൂരിഭാഗം സമയവും കാലില്‍ പന്തു ചേര്‍ത്തുവെക്കുന്നതല്ല യഥാര്‍ഥ ഫുട്‌ബോള്‍ എന്നും അദ്ദേഹം പറഞ്ഞു.

Other News in this category



4malayalees Recommends