ഇന്ത്യന്‍ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്റെ പ്രതിമ പാക് വ്യോമസേനയുടെ യുദ്ധ സ്മാരക മ്യൂസിയത്തില്‍; തൊട്ടടുത്ത് ചായക്കപ്പും; പാക്കിസ്ഥാന്‍ പരിഹസിക്കുകയാണെന്ന് സോഷ്യല്‍ മീഡിയ

ഇന്ത്യന്‍ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്റെ പ്രതിമ പാക് വ്യോമസേനയുടെ യുദ്ധ സ്മാരക മ്യൂസിയത്തില്‍; തൊട്ടടുത്ത് ചായക്കപ്പും; പാക്കിസ്ഥാന്‍ പരിഹസിക്കുകയാണെന്ന് സോഷ്യല്‍ മീഡിയ

ഇന്ത്യന്‍ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്റെ പ്രതിമ തങ്ങളുടെ വ്യോമസേനയുടെ യുദ്ധ സ്മാരക മ്യൂസിയത്തില്‍ സ്ഥാപിച്ച് പാക്കിസ്ഥാന്‍. പാകിസ്ഥാന്‍ മാധ്യമ പ്രവര്‍ത്തകനും രാഷ്ട്രീയ നിരീക്ഷകനുമായ അന്‍വര്‍ ലോധിയാണ് വാര്‍ത്തയും ചിത്രവും പുറത്ത് വിട്ടത്. വ്യോമസേനയിലെ ധീരന്‍ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചത്. എന്നാല്‍ ഒരു കപ്പ് ചായ കൂടി കൈയ്യില്‍ കൊടുത്തിരുന്നെങ്കില്‍ നല്ലതായിരുന്നുവെന്ന് ലോധി പറഞ്ഞു.


ഗ്ലാസ് കൂടാരത്തിനുള്ളിലാണ് പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. പാക് സൈനികന്റെ പ്രതിമയും പിടിക്കപ്പെടുമ്പോള്‍ അഭിനന്ദന്‍ ധരിച്ചിരുന്ന വസ്ത്രങ്ങളും ഒരു ചായ കപ്പും ഗ്ലാസ് കൂടാരത്തിനുള്ളില്‍ വെച്ചിട്ടുണ്ട്. കഴിഞ്ഞ ഫെബ്രുവരി 27ന് ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ച പാക്കിസ്ഥാന്റെ എഫ് 16 വിമാനത്തെ മിഗ് 21 ബൈസന്‍ വിമാനത്തില്‍ പിന്തുടര്‍ന്ന അഭിനന്ദന്‍ വര്‍ധമാന്‍ വെടിവച്ചു വീഴ്ത്തുകയായിരുന്നു. പിന്നാലെ പാക്ക് പിടിയിലായ അദ്ദേഹം മാര്‍ച്ച് ഒന്നിനു മോചിതനായി. ഇന്ത്യ അതിശക്തമായ നിലപാട് സ്വീകരിച്ചതിനെ തുടര്‍ന്നാണ് പാക്കിസ്ഥാന്‍ അഭിനന്ദനെ മോചിപ്പിച്ചത്.

Other News in this category4malayalees Recommends