ഓണത്തനിമ 2019 14ാം ദേശീയ വടംവലി മത്സരവും, ഡോ. എപിജെ അബ്ദുള്‍ കലാം പേള്‍ ഓഫ് ദി സ്‌കൂള്‍ അവാര്‍ഡ് വിതരണവും നടന്നു

ഓണത്തനിമ 2019 14ാം ദേശീയ വടംവലി മത്സരവും, ഡോ. എപിജെ അബ്ദുള്‍ കലാം പേള്‍ ഓഫ് ദി സ്‌കൂള്‍ അവാര്‍ഡ് വിതരണവും നടന്നു
കുവൈത്ത്: കുവൈത്ത് മലയാളികള്‍ ഏറെ ആകാംഷയോടെ കാത്തിരുന്ന ഓണത്തനിമ 2019 അബ്ബാസിയ ' അല്‍ഹൊമൈസി ബാലുചന്ദ്രന്‍ നഗര്‍'ല്‍ ( ഇന്ത്യന്‍ സെന്‍ട്രല്‍ സ്‌കൂള്‍ അങ്കണം) അരങ്ങേറി.

കുവൈത്തിലെ 19 പ്രമുഖ ടീമുകള്‍ പങ്കെടുത്ത 14ാം ദേശീയ വടംവലി മത്സരത്തില്‍ തുടര്‍ച്ചയായി മൂന്നാം വര്‍ഷവും Rezova Travel & Tourism Friends of Rajeesh - A ജേതാക്കളായി KD.351/ഉം സാന്‍സിലിയ എവര്‍ റോളിംഗ് സുവര്‍ണ ട്രോഫിയും സ്വന്തമാക്കി. Bosco KKB-C, Matrix Gym Friends of Rajeesh - B ടീമുകള്‍ രണ്ടും മൂന്നും സ്ഥാനത്തെത്തി യഥാക്രമം KD - 251 / - ഉം KD - 151/ - ഉം ജിജു മെമ്മോറിയല്‍ എവര്‍ റോളിംഗ് ട്രോഫിയും കരസ്ഥമാക്കി. കൂടാതെ Best front, Best back, Best coach, Best manager, Best upcoming player, Sports person of the year, Fair Play team തുടങ്ങി വിവിധ ഇനങ്ങളിലായി ടീമുകള്‍ക്കും വ്യക്തികള്‍ക്കും ഒട്ടനവധി സമ്മാനങ്ങളും വിതരണം ചെയ്തു.

കുവൈത്തിലെ ഓരോ സ്‌കൂളിലെയും മികച്ച വിദ്യാര്‍ത്ഥിക്ക് നല്‍കുന്ന ‘Dr. APJ Abdul Kalam പേള്‍ ഓഫ് ദി സ്‌കൂള്‍' അവാര്‍ഡുകള്‍ ഇന്ത്യന്‍ അംബാസിഡര്‍ ശ്രീ കെ. ജീവാസാഗര്‍, കേണല്‍ ഇബ്രാഹിം അബ്ദുറസാഖ് അല്‍ദായ് (Jleeb Area Police Commander) എന്നിവര്‍ ചേര്‍ന്ന് വിതരണം ചെയ്തു. 75000ത്തില്‍ പരം വിജ്യാര്‍ത്ഥികളില്‍ നിന്ന് തെരഞ്ഞെടുത്ത 22 വിദ്യാര്‍ത്ഥികള്‍ ആയിരങ്ങളെ സാക്ഷി നിര്‍ത്തി അവാര്‍ഡുകള്‍ സ്വീകരിച്ചു.

കൂടാതെ തനിമ അംഗമായിരുന്ന Mrs. Bini Antonyയുടെ സ്മരണാര്‍ത്ഥം നല്‍കുന്ന Bini Antony memorial Education Excellence award, United Indian School -ലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി എയ്ഞ്ചല്‍ മരിയ ജോയ്ക്ക് അംബാസിഡര്‍ സമ്മാനിച്ചു. കുട്ടിത്തനിമയിലെ അംഗങ്ങള്‍ Darshan Dileep, Josh Savyo, Hima Jacob, Annu Thomsa എന്നിവര്‍ അവാര്‍ഡ്ദാന പരിപാടികള്‍ ഏകോപിപ്പിച്ചു.

കുവൈത്തിലെ ഇന്ത്യന്‍ സമൂഹത്തിന് നല്‍കിയ സ്തുല സേവനത്തിനുള്ള ആദരവായി തനിമയുടെ നാലാമത് സോഷ്യല്‍ എക്‌സലന്‍ അവാര്‍ഡ് കേണല്‍ ഇബ്രാഹിം അബ്ദുറസാക്ക് അല്‍ദായ്, അംബാസിഡക് കെ ജീവാസാഗറില്‍ നിന്നും ആയിരങ്ങളുടെ കരഘോഷങ്ങള്‍ക്കിടെ ഏറ്റുവാങ്ങി. കുവൈത്തിന്റെ പുരോഗതിയില്‍ ഇന്ത്യന്‍ സമൂഹത്തിന്റെ പങ്ക് എന്നെന്നും സ്മരിക്കപ്പെടുമെന്നും തന്റെ സേവനം തുടര്‍ന്നും പ്രതീക്ഷിക്കാമെന്നും അദ്ദേഹം മറുപടി പ്രസംഗത്തില്‍ പ്രസ്താവിച്ചു.

കുവൈത്തിലെ ഇന്ത്യന്‍ അസോസിയേഷനുകളുടെ വിവരങ്ങളടങ്ങിയ ഡയറക്ടറിയുടെ പ്രകാശനവും നടന്നു. കേരളത്തിന്റെ പൈതൃകം വിളിച്ചോതിയ 30ല്‍ പരം കലാരൂപങ്ങള്‍ അണിനിരക്കുന്ന സാസംസ്‌കാരിക ഘോഷയാത്രയും ഷൈജു പള്ളിപ്പുറം, പ്രതാപന്‍ മാന്നാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഒരുകൂട്ടം അനുഗ്രഹീത കലാകാരന്‍മാര്‍ അണിനിരന്ന സംഗീത നിശയും കേരളീയ രുചിക്കൂട്ടുകളുമായി വൈവിധ്യമാര്‍ന്ന ഭക്ഷമേളയും വേറിട്ട അനുഭവമായി.

മഹാത്മജിയുടെ 15ാം ജന്മദിനത്തെ അനുസ്മരിച്ച് കുവൈത്തിലെ പ്രശസ്ത സംഗീതാധ്യാപകരായ സിന്ധു രമേഷും ശ്രുതി ശ്രീജിത്തും നേതൃത്വം നല്‍കി 15 സ്‌കൂള്‍ കുട്ടികള്‍ പങ്കെടുത്ത ദേശഭക്തി ഗാനത്തോടെ ആരംഭിച്ച പൊതു സമ്മേളനത്തില്‍ ഓണത്തനിമ ജനറല്‍ കണ്‍വീനര്‍ ജിന്‍സ് മാത്യു അധ്യക്ഷത വഹിച്ചു. അംബാസിഡര്‍ ജീവസാഗര്‍, തനിമ കണ്‍വീനര്‍ ബാബുജി ബത്തേരി, കേണല്‍ ഇബ്രാഹിം അബുദുറസാക്ക് അല്‍ദായ്, [, Dr. T.A. Ramesh (CEO, Oncost), Mathews Varghese (Country Head, BEC), Sivi Paul (MD, Boubiyan Gasses), Musthafa Kari (Country Director, FrontlineLogistics), K.O. Mathew (MD, Indian Central School), Anil Adoor (Coordinating Editor, Asianet),Sivadas (Director, Bosco Jewellery), Ajithkumar (Principal, United Indian School), K.S. varghese (MD, Gulf Advanced Medicals), Hamsa Payyannor (CEO, Metro Meical Care), Biju Pappachan, Thomas Hidine, Jt. Gen. Convener-alglu Sheelu Shaji, Jinu K. Abraham, പെണ്‍ തനിമ കണ്‍വീനര്‍ ഡയാന പോള്‍ എന്നിവര്‍ പങ്കെടുത്തു. Shaiju Pallipuram, Varsha Benoy എന്നിവര്‍ പരിപാടികള്‍ ഏകോപിപ്പിച്ചു. കുവൈത്തിലെ മറ്റൊരു പരിപാടിക്കും അവകാശപ്പെടാനില്ലാത്ത ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ ഓണത്തനിമ 2019 ആയിരങ്ങള്‍ക്ക് ആവേശമായി

Other News in this category



4malayalees Recommends