സര്‍ഗ്ഗം ഉത്സവ് 2019 നൃത്ത മത്സരം നവംബര്‍ ഒമ്പതിന് അരങ്ങേറി

സര്‍ഗ്ഗം ഉത്സവ് 2019 നൃത്ത മത്സരം നവംബര്‍ ഒമ്പതിന് അരങ്ങേറി

സാക്രമെന്റോ: സാക്രമെന്റോ റീജിയണല്‍ അസോസിയേഷന്‍ ഓഫ് മലയാളീസിന്റെ (സര്‍ഗ്ഗം) ആഭിമുഖ്യത്തില്‍ ഉത്സവ് 2019 നൃത്ത മത്സരം നവംബര്‍ 9 ശനിയാഴ്ച ഫോള്‍സം റസ്സല്‍ റാന്‍ഞ്ച് സ്‌കൂളില്‍ അരങ്ങേറി. രാവിലെ പത്തു മണിക്ക് തുടങ്ങിയ മത്സരം സര്‍ഗ്ഗം സെക്രട്ടറി രാജന്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്തു. സോളോ , ഗ്രൂപ്പ് വിഭാഗങ്ങളിലായി ഭരതനാട്യം , സിനിമാറ്റിക് ഡാന്‍സ് മത്സരങ്ങള്‍ ഉത്സവ് 2019 നെ വര്‍ണ്ണാഭമാക്കി. നൂറില്‍ പരം മത്സരാര്‍ത്ഥികള്‍ സബ്ജൂനിയര്‍ , ജൂനിയര്‍ , സീനിയര്‍ , അഡള്‍ട് എന്നീ വിഭാഗങ്ങളില്‍ വാശിയേറിയ മത്സരത്തില്‍ പങ്കെടുത്തു.


ഗ്രെയ്റ്റര്‍ സാക്രമെന്റോ റീജിയണില്‍ ആദ്യമായി സംഘടിപ്പിച്ച ഭരതനാട്യ നൃത്ത മത്സരം എന്ന ഖ്യാതി ഉത്സവ് 2019 ന് സ്വന്തമായി. ഉത്സവ് കമ്മിറ്റി അംഗങ്ങളായ പ്രീതി നായര്‍ , സംഗീത മനോജ് , മഞ്ജു കമലമ്മ , ബിനി മൃദുല്‍ , ഭവ്യ സുജയ് എന്നിവര്‍ നേതൃത്വം കൊടുത്തു. ടഅഞഏഅങ എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ നിന്നും പ്രസിഡന്റ് രശ്മി നായര്‍ , വൈസ് പ്രസിഡന്റ് മൃദുല്‍ സദാനന്ദന്‍ , ട്രെഷറര്‍ രമേശ് ഇല്ലിക്കല്‍, സെക്രട്ടറി രാജന്‍ ജോര്‍ജ് , ജോയിന്റ് സെക്രട്ടറി വില്‍സണ്‍ നെച്ചിക്കാട്ട് എന്നിവരും ജനറല്‍ കമ്മിറ്റി അംഗങ്ങളായ പ്രതീഷ് എബ്രഹാം , തമ്പി മാത്യു , അന്‍സു സുശീലന്‍ എന്നിവരും പരിപാടിയില്‍ ഉടനീളം സജീവ സാന്നിധ്യമായി. മത്സരാര്‍ത്ഥികളുടെ മികവും കുറ്റമറ്റ സംഘടനാ മികവും ഉത്സവ് 2019 നെ ശ്രദ്ധേയമാക്കി.

വൈകുന്നേരം ആറു മണിക്ക് ആവേശോജ്ജ്വലമായ സമ്മാന ദാന ചടങ്ങോടെ മത്സരങ്ങള്‍ക്ക് പരിസമാപ്തിയായി. സര്‍ഗ്ഗം പ്രസിഡന്റ് രശ്മി നായര്‍ ഉത്സവ് 2019 വന്‍ വിജയമാക്കാന്‍ സഹായിച്ച എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തി.

Other News in this category



4malayalees Recommends