മുഹമ്മദ് നബി കാലം തേടുന്ന വിമോചകന്‍ കാമ്പയിന്‍ സമാപനം വെള്ളിയാഴ്ച

മുഹമ്മദ് നബി കാലം തേടുന്ന വിമോചകന്‍ കാമ്പയിന്‍ സമാപനം വെള്ളിയാഴ്ച

കുവൈത്ത്: 'മുഹമ്മദ് നബി: കാലം തേടുന്ന വിമോചകന്‍' എന്ന തലക്കെട്ടില്‍ കേരള ഇസ്ലാമിക് ഗ്രൂപ്പ് നടത്തി വന്നിരുന്ന പ്രവാചക സന്ദേശ പ്രചാരണ കാമ്പയിന്‍ നവംബര്‍ 15 വെള്ളിയാഴ്ച സമാപിക്കും. അബ്ബാസിയ ഇന്ത്യന്‍ സെന്‍ട്രല്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന സമാപന സമ്മേളനം വൈകീട്ട് 5.30 ന് തുടങ്ങും. സമ്മേളനം സോളിഡാരിറ്റി സംസ്ഥാന പ്രസിഡണ്ട് നഹാസ് മാള ഉദ്ഘാടനം ചെയ്യും. സമ്മേളനത്തില്‍ പ്രമുഖ പ്രഭാഷകന്‍ പി എം എ ഗഫൂര്‍ മുഖ്യ പ്രഭാഷണം നടത്തും. കെ. ഐ. ജി. നേതാക്കള്‍ക്ക് പുറമെ കുവൈത്തിലെ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖരും സംബന്ധിക്കും.


പ്രവാചക ജീവിതത്തിലെ അവിസ്മരണീയ സംഭവങ്ങളും പ്രവാചക അധ്യാപനങ്ങളും ദൃശ്യവത്കരിക്കപ്പെടുന്ന എക്‌സിബിഷന്‍ രാവിലെ 10 മണി മുതല്‍ ആരംഭിക്കും. കുവൈത്തിലെ സ്‌കൂളുകള്‍, മദ്റസകള്‍, കെ. ഐ ജി. ഏരിയകള്‍, സംഘടനകള്‍, വ്യക്തികള്‍ എന്നീ വിഭാഗങ്ങളാണ് എക്സിബിഷനില്‍ പങ്കെടുക്കുന്നത്. മുഹമ്മദ് നബി ജീവിതവും സന്ദേശവും എന്നതാണ് എക്‌സിബിഷന്‍ പ്രമേയം. രാവിലെ മുതല്‍ തന്നെ പൊതുജനങ്ങള്‍ക്ക് എക്‌സിബിഷന്‍ കാണാന്‍ സൗകര്യം ഉണ്ടായിരിക്കും.

കാമ്പയിനിന്റെ ഭാഗമായി യൂത്ത് ഇന്ത്യയുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രവാചക പ്രകീര്‍ത്തന ഗാന മത്സരം രാവിലെ 9 മണിക്കും വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയുള്ള ടീന്‍സ് മീറ്റ് ഉച്ചക്ക് 2 മണിക്കും ആരംഭിക്കും.

സമ്മേളനത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായും സമ്മേളനത്തിലേക്ക് കുവൈത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വാഹന സൗകര്യം ഉണ്ടായിരിക്കുമെന്നും സംഘാടകര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 69994975 എന്ന മൊബൈല്‍ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

Other News in this category4malayalees Recommends