ബ്രെക്‌സിറ്റിനായി കൂടുതല്‍ സമയം ചെലവിടാന്‍ യുകെയ്ക്ക് സാധിക്കില്ലെന്ന പ്രഖ്യാപനം നടത്താനൊരുങ്ങി ബോറിസ്; ബ്രെക്‌സിറ്റ് അനിശ്ചിതത്വം അവസാനിപ്പിക്കുന്നതിലൂടെ രാജ്യത്തെ സമ്പദ് വ്യവസ്ഥ വികസിക്കുമെന്നും കൂടുതല്‍ തൊഴിലവസരങ്ങളുണ്ടാകുമെന്നും ബോറിസ്

ബ്രെക്‌സിറ്റിനായി കൂടുതല്‍ സമയം ചെലവിടാന്‍ യുകെയ്ക്ക് സാധിക്കില്ലെന്ന പ്രഖ്യാപനം നടത്താനൊരുങ്ങി ബോറിസ്; ബ്രെക്‌സിറ്റ് അനിശ്ചിതത്വം അവസാനിപ്പിക്കുന്നതിലൂടെ രാജ്യത്തെ സമ്പദ് വ്യവസ്ഥ വികസിക്കുമെന്നും കൂടുതല്‍ തൊഴിലവസരങ്ങളുണ്ടാകുമെന്നും ബോറിസ്

യൂറോപ്യന്‍ യൂണിയനില്‍ നിന്നും വിട്ട് പോകുന്നതിന് യുകെയ്ക്ക് കൂടുതല്‍ സമയം ചെലവിടാന്‍ സാധിക്കില്ലെന്ന പ്രഖ്യാപനം പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ ഉടന്‍ നടത്തുമെന്ന് റിപ്പോര്‍ട്ട്. അതായത് എത്തരത്തിലാണ് ബ്രെക്‌സിറ്റ് നടപ്പിലാക്കുകയെന്ന് ആലോചിക്കാന്‍ കൂടുതല്‍ സമയം ചെലവിടാന്‍ യുകെയ്ക്കില്ലെന്ന് ഇലക്ഷനുമായി ബന്ധപ്പെട്ട പ്രധാന പ്രസംഗത്തില്‍ ബോറിസ് വ്യക്തമാക്കുമെന്നാണ് സൂചന. നിലവില്‍ ബ്രെക്‌സിറ്റിന്റെ പേരിലുള്ള അനിശ്ചിതത്വം എത്രയും വേഗം അവസാനിപ്പിക്കുന്നതിലൂടെ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ വന്‍ തോതില്‍ വികസിക്കകുമെന്നും യുകെയ്ക്ക് കൂടുതല്‍ ജോലികള്‍ സൃഷ്ടിക്കുന്നതില്‍ ശ്രദ്ധകേന്ദ്രീകരിക്കാന്‍ സാധിക്കുമെന്നും ബോറിസ് ഉറപ്പേകുന്നു.

ഇതിന് പുറമെ അപകടകരമായ കാലാവസ്ഥാ മാറ്റങ്ങളെ പ്രതിരോധിക്കുന്നതിനുള്ള നടപടികള്‍ ത്വരിതപ്പെടുത്താനാവുമെന്നും ബോറിസ് പ്രതീക്ഷ പ്രകടിപ്പിക്കുന്നു. അടുത്ത തെരഞ്ഞെടുപ്പില്‍ ടോറികള്‍ വിജയിക്കുന്നതിലൂടെ യുകെ ജനുവരി 31നകം യൂറോപ്യന്‍ യൂണിയനില്‍ നിന്നും വിട്ട് പോകുന്നതുറപ്പിക്കാനാവുമെന്നും ബോറിസ് ഉറപ്പേകുന്നു. എന്നാല്‍ തങ്ങള്‍ വിജയിച്ചാല്‍ ബോറിസിന്റെ ബ്രെക്‌സിറ്റ് പദ്ധതി വേണ്ടെന്ന് വയ്ക്കുമെന്നും ബ്രെക്‌സിറ്റുമായി ബന്ധപ്പെട്ട് രണ്ടാമതൊരു റഫറണ്ടം നടത്തുമെന്നുമാണ് ലേബര്‍ പറയുന്നത്.

അടുത്ത ലേബര്‍ ഗവണ്‍മെന്റ് യുകെയുടെ നല്ലൊരു ഭാവിക്കായി ബ്രെക്‌സിറ്റിനായി യൂറോപ്യന്‍ യൂണിയനുമായി പുതിയ വിലപേശല്‍ നടത്തുമെന്നാണ് ലേബര്‍ നേതാവ് ജെറമി കോര്‍ബിന്‍ പറയുന്നത്. ഇതിന് പുറമെ ബ്രെക്‌സിറ്റ് നടത്തണമോ അഥവാ വേണ്ടയോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കുന്നതിന് ജനത്തിന് വീണ്ടുമൊരു അവസരമേകുന്നതിനായി രണ്ടാമതൊരു റഫറണ്ടം അടുത്ത സമമറില്‍ നടത്തുമെന്നും ലേബര്‍ നേതാവ് ഉറപ്പേകുന്നു.

ഇലക്ഷനോട് അനുബന്ധിച്ച് ഇന്ന് നടത്തുന്ന ബോറിസിന്റെ പ്രധാന പ്രസംഗത്തെ ' ഗെറ്റ് ബ്രെക്‌സിറ്റ് ഡണ്‍' എന്നാണ് വിശേഷിപ്പിക്കപ്പെട്ടിരിക്കുന്നത്. ഈ പ്രസംഗത്തില്‍ വച്ചായിരിക്കും ബ്രെക്‌സിറ്റുമായി ബന്ധപ്പെട്ട അനിശ്ചിതത്വം എത്രയും പെട്ടെന്ന് അവസാനിപ്പിക്കുമെന്ന് ബോറിസ് വാഗ്ദാനം ചെയ്യുന്നത്.കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി സൗത്ത് യോര്‍ക്ക്‌ഷെയറിലും ഈസ്റ്റ് മിഡ്‌ലാന്‍ഡ്‌സിലും പ്രളയദുരിതാശ്വാസപ്രവര്‍ത്തനത്തിലായിരുന്നു ബോറിസ്.Other News in this category4malayalees Recommends