സംസ്ഥാനത്ത് വ്യാഴാഴ്ച സിനിമാ ബന്ദിന് ആഹ്വാനം; ഷൂട്ടിംഗുകള്‍ അടക്കം നിര്‍ത്തി വച്ചേക്കും

സംസ്ഥാനത്ത് വ്യാഴാഴ്ച സിനിമാ ബന്ദിന് ആഹ്വാനം; ഷൂട്ടിംഗുകള്‍ അടക്കം നിര്‍ത്തി വച്ചേക്കും

സംസ്ഥാനത്ത് വ്യാഴാഴ്ച സിനിമാ ബന്ദിന് ആഹ്വാനം. ഷൂട്ടിംഗ് അടക്കം നിര്‍ത്തിവച്ചായിരിക്കും സമരം. ജിഎസ്ടിക്ക് പുറമേ സിനിമാ ടിക്കറ്റില്‍ നിന്ന് വിനോദ നികുതി ഈടാക്കുന്നതിനെതിരെയാണ് ബന്ദ്. നവംബര്‍ 14ന് ഷൂട്ടിംഗും സിനിമാ പ്രദര്‍ശനവും നിര്‍ത്തിവച്ച് സിനിമാ ബന്ദ് നടത്താനാണ് തീരുമാനം.


സിനിമാ ടിക്കറ്റിന്‍ മേലുള്ള വിനോദ നികുതി പിന്‍വലിക്കാനാവില്ലെന്ന് ധനമന്ത്രി വ്യക്തമാക്കിയിരുന്നു. അതേസമയം സെപ്തംബര്‍ ഒന്ന് മുതല്‍ സിനിമാ ടിക്കറ്റുകളില്‍ വിനോദ നികുതി കൂടി ഉള്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ ഈ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. 100 രൂപയില്‍ താഴെയുള്ള ടിക്കറ്റുകള്‍ക്ക് അഞ്ചു ശതമാനവും 100 രൂപയ്ക്ക് മുകളിലുള്ളവയ്ക്ക് 8.5 ശതമാനം വിനോദ നികുതിയും ചുമത്താനായിരുന്നു തീരുമാനം.

Other News in this category4malayalees Recommends