സ്‌ത്രൈണ ഭാവത്തില്‍ മമ്മൂട്ടി; റിലീസിന് മുന്‍പേ മാമാങ്കത്തിലെ സസ്‌പെന്‍സ് പുറത്ത്; നിമിഷ നേരം കൊണ്ട് ട്രെന്റിങ്ങ് ആയി ചിത്രം

സ്‌ത്രൈണ ഭാവത്തില്‍ മമ്മൂട്ടി; റിലീസിന് മുന്‍പേ മാമാങ്കത്തിലെ സസ്‌പെന്‍സ് പുറത്ത്; നിമിഷ നേരം കൊണ്ട് ട്രെന്റിങ്ങ് ആയി ചിത്രം

ബിഗ് ബജറ്റ് പിരീഡ് ചിത്രം മാമാങ്കത്തില്‍ സ്ത്രീ കഥാപാത്രമായും മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നുണ്ടെന്ന് മുമ്പേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ട്രാന്‍സ് ജെന്‍ഡറായിട്ടായിരിക്കും അതെന്നും വാര്‍ത്തകളുണ്ടായിരുന്നു. ഇപ്പോഴിതാ വനിതാ മാഗസിന്റെ ഈ ആഴ്ചത്തെ പതിപ്പിന്റെ കവര്‍ ചിത്രമായി മമ്മൂട്ടിയുടെ സ്ത്രൈണ ഭാവത്തിലുള്ള ലുക്ക് പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.


മമ്മൂട്ടി തന്നെയാണ് ഇത് സോഷ്യല്‍മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്. മാമാങ്കത്തിലെ വ്യത്യസ്ഥ വേഷങ്ങളിലൂടെ എന്നു കുറിച്ചുകൊണ്ട് മാമാങ്കം നിര്‍മ്മാതാവ് വേണു കുന്നപ്പിള്ളി വനിതാ മാഗസിന്‍ ചിത്രം പങ്കുവച്ചിട്ടുമുണ്ട്.

Other News in this category4malayalees Recommends