'കുട്ടിയെ അപമാനിച്ചിട്ടില്ല; ഞാന്‍ ഇപ്പോഴും കുട്ടികളെപ്പോലെ'; വിവാദങ്ങളോട് പ്രതികരിച്ച് സ്വര ഭാസ്‌കര്‍

'കുട്ടിയെ അപമാനിച്ചിട്ടില്ല; ഞാന്‍ ഇപ്പോഴും കുട്ടികളെപ്പോലെ'; വിവാദങ്ങളോട് പ്രതികരിച്ച് സ്വര ഭാസ്‌കര്‍

ടിവി ഷോയില്‍ നടി സ്വര ഭാസ്‌കര്‍ നാലുവയസുകാരനെ അസഭ്യം പറഞ്ഞ സംഭവം വലിയ വിവാദങ്ങള്‍ക്കാണ് വഴിതെളിച്ചത്. എന്നാലിപ്പോള്‍ അതിന് വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടി.


തന്റെ പ്രവൃത്തി ബോധപൂര്‍വ്വമാണെന്നും പക്ഷേ മോശം വാക്കുകളുടെ ഉപയോഗം തെറ്റായി പോയെന്നും സ്വര പറയുന്നു. കുട്ടികള്‍ അടിസ്ഥാനപരമായി ചെകുത്താന്‍മാരാണെന്നും സ്വര പരിപാടിക്കിടെ പറഞ്ഞിരുന്നു. ഇത് വിവാദത്തിന്റെ ആക്കം കൂട്ടി.

അതേസമയം താന്‍ കുട്ടിയെ അപമാനിച്ചിട്ടില്ലെന്നും മാത്രമല്ല താന്‍ ഇപ്പോഴും കുട്ടികളെപ്പോലെയാണെന്നും താരം കൂട്ടിച്ചേര്‍ത്തു. തന്റെ ആദ്യ ഷൂട്ടിംങ് അനുഭവത്തെകുറിച്ചുള്ള ചോദ്യമാണ് സ്വരയെ വിവാദങ്ങളിലേക്ക് വലിച്ചിട്ടത്. കരിയറിന്റെ തുടക്കത്തില്‍ തനിക്കൊപ്പം പരസ്യചിത്രത്തില്‍ അഭിനയിച്ച ബാലതാരത്തെ കുറിച്ചാണ് സ്വര പറഞ്ഞത്.

Other News in this category4malayalees Recommends