മാലെ ദ്വീപിലെ പ്രമുഖ മള്‍ട്ടി സ്‌പെഷ്യാലിറ്റി ടെര്‍ഷ്യറി കെയര്‍ ആശുപത്രിയിലേക്ക് നോര്‍ക്ക റൂട്ട്‌സ് മുഖേന നിയമനം; നഴ്‌സ്, മിഡ് വൈഫ്, മെഡിക്കല്‍ ടെക്‌നീഷ്യന്‍ വിഭാഗങ്ങളില്‍ ഒഴിവ്

മാലെ ദ്വീപിലെ പ്രമുഖ മള്‍ട്ടി സ്‌പെഷ്യാലിറ്റി ടെര്‍ഷ്യറി കെയര്‍ ആശുപത്രിയിലേക്ക് നോര്‍ക്ക റൂട്ട്‌സ് മുഖേന നിയമനം; നഴ്‌സ്, മിഡ് വൈഫ്, മെഡിക്കല്‍ ടെക്‌നീഷ്യന്‍ വിഭാഗങ്ങളില്‍ ഒഴിവ്

മാലെയിലെ പ്രമുഖ മള്‍ട്ടി സ്‌പെഷ്യാലിറ്റി ടെര്‍ഷ്യറി കെയര്‍ ആശുപത്രിയായ ട്രീ ടോപ്പ് ആശുപത്രിയിലേക്ക് നഴ്‌സ്, മിഡ് വൈഫ്, മെഡിക്കല്‍ ടെക്‌നീഷ്യന്‍ എന്നീ ഒഴിവുകളിലേക്ക് നോര്‍ക്ക റൂട്ട്‌സ് മുഖേന അപേക്ഷകള്‍ ക്ഷണിച്ചു. ബിരുദം/ ഡിപ്ലോമ കഴിഞ്ഞ് രണ്ട് വര്‍ഷത്തെ പ്രവര്‍ത്തിപരിചയമുള്ള നഴ്‌സുമാര്‍, മെഡിക്കല്‍ ടെക്‌നീഷ്യന്‍ എന്നിവരെയാണ് തിരഞ്ഞെടുക്കുന്നത്. 22നും 30നും മദ്ധ്യേ പ്രായമുള്ള വനിതകള്‍ക്കും പുരുഷന്‍മാര്‍ക്കും അപേക്ഷിക്കാം. മിഡ് വൈഫ് തസ്തികയ്ക്ക് രണ്ട് വര്‍ഷത്തെ ലേബര്‍ റൂം പ്രവര്‍ത്തി പരിചയം വേണം.


നഴ്‌സുമാര്‍ക്ക് പ്രതിമാസ അടിസ്ഥാന ശമ്പളം 1000 യു.എസ് ഡോളര്‍ (ഏകദേശം 70,000 രൂപ), ടെക്‌നീഷ്യന്‍മാര്‍ക്ക് 1000-1200 യു.എസ് ഡോളര്‍(ഏകദേശം 70,000രൂപ മുതല്‍ 85,000രൂപ വരെ). താമസം, ഡ്യൂട്ടി സമയത്തുള്ള ഒരു നേരത്തെ ഭക്ഷണം, ഗതാഗതം, വിസ, വിമാന ടിക്കറ്റ്, മെഡിക്കല്‍ ഇന്‍ഷൂറന്‍സ് എന്നിവ സൗജന്യം. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഫോട്ടോ പതിച്ച വിശദമായ ബയോഡാറ്റ, പാസ്‌പ്പോര്‍ട്ട്, യോഗ്യത, തൊഴില്‍ പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം norka.maldives@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ അയക്കുക.

അവസാന തീയതി 2019 നവംബര്‍ 23

വിശദവിവരങ്ങള്‍ക്ക് - www.norkaroots.org

18004253939 (ഇന്ത്യയില്‍ നിന്നും)

00918802012345(വിദേശത്തു നിന്നും)

Other News in this category



4malayalees Recommends