ശ്വാസതടസ്സത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഗായിക ലതാ മങ്കേഷ്‌കറുടെ നില ഗുരുതരമായി തുടരുന്നു; അപകട നില തരണം ചെയ്തിട്ടില്ലെന്ന് ബന്ധുക്കള്‍

ശ്വാസതടസ്സത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഗായിക ലതാ മങ്കേഷ്‌കറുടെ നില ഗുരുതരമായി തുടരുന്നു; അപകട നില തരണം ചെയ്തിട്ടില്ലെന്ന് ബന്ധുക്കള്‍

ശ്വാസതടസ്സത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഗായിക ലതാ മങ്കേഷ്‌കറുടെ നില ഗുരുതരമായി തുടരുന്നു. തിങ്കളാഴ്ച പുലര്‍ച്ചയോടെയാണ് ശ്വാസതടസം നേരിട്ട ലതയെ മുംബൈ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില മെച്ചപ്പെട്ടുവെന്നും എന്നാല്‍ അപകടനില തരണം ചെയ്തിട്ടില്ലെന്നുമാണ് കുടുംബാംഗങ്ങള്‍ അറിയിച്ചത്.


ആരോഗ്യ നിലയില്‍ ചെറിയ മാറ്റമുണ്ടെങ്കിലും ഇപ്പോഴും ജീവന്‍ രക്ഷാ ഉപകരണങ്ങളുടെ സഹായത്താലാണ് ലത കഴിയുന്നതെന്നാണ് അവരെ ചികിത്സക്കുന്ന ഡോക്ടര്‍ പ്രതീത് സംദാനി അറിയിച്ചിരിക്കുന്നത്. 'ന്യൂമോണിയ, ഹൃദയസംബന്ധമായ അസുഖങ്ങള്‍, ചെസ്റ്റ് ഇന്‍ഫക്ഷന്‍ എന്നിവയുമുണ്ട്.. അണുബാധ നിയന്ത്രണത്തിലാകാതെ തുടര്‍ ചികിത്സയ്ക്ക് പ്രയാസമുണ്ട്.. ആരോഗ്യ നില ഗുരുതരം തന്നെയാണ്.. അതുകൊണ്ട് ഈ അവസ്ഥയില്‍ ഒന്നും പറയാനാകില്ല.. നില കൃത്യമായി നിരീക്ഷിച്ച് വരികയാണ് അവര്‍ സുഖം പ്രാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെ'ന്നും ഡോക്ടര്‍ വ്യക്തമാക്കിയിട്ടുണ്ട്.

തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നാണ് ലതയുടെ കുടുംബം ആരാധകരോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇവരുടെ ആരോഗ്യ നില മെച്ചപ്പെട്ട് വരുന്നതായും കഴിഞ്ഞ ദിവസം കുടുംബം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞിരുന്നു.

Other News in this category4malayalees Recommends