ഓസ്ട്രേലിയയില്‍ കൂടുതല്‍ ശമ്പളം ലഭിക്കുന്ന തൊഴിലുകളില്‍ നാല് ലക്ഷം ഡോളറിന് മേല്‍ ലഭിക്കുന്ന എംഡിമാരും നാലരലക്ഷം ഡോളര്‍ വരെ ലഭിക്കുന്ന ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍മാരും; നഴ്സുമാര്‍ക്കും ടീച്ചര്‍മാര്‍ക്കും എന്‍ജിനീയര്‍മാര്‍ക്കും പിടിവലി

ഓസ്ട്രേലിയയില്‍ കൂടുതല്‍ ശമ്പളം ലഭിക്കുന്ന തൊഴിലുകളില്‍ നാല് ലക്ഷം ഡോളറിന് മേല്‍ ലഭിക്കുന്ന എംഡിമാരും നാലരലക്ഷം ഡോളര്‍ വരെ ലഭിക്കുന്ന ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍മാരും; നഴ്സുമാര്‍ക്കും ടീച്ചര്‍മാര്‍ക്കും എന്‍ജിനീയര്‍മാര്‍ക്കും പിടിവലി
ഓസ്ട്രേലിയയില്‍ ഏറ്റവും കൂടുതല്‍ ശമ്പളം ലഭിക്കുന്ന തൊഴിലുകള്‍ ഏതെല്ലാമാണെന്നും അവയ്ക്ക് വേണ്ട യോഗ്യതകളേതെല്ലാമാണെന്നും ഏതൊക്കെ തൊഴിലുകള്‍ക്കാണ് വന്‍ ഡിമാന്റുള്ളതെന്നും കുടിയേറാനൊരുങ്ങുന്നവര്‍ മനസിലാക്കുന്നത് നന്നായിരിക്കും. ഓസ്ട്രേലിയ ബ്യൂറോ ഓഫ് സ്റ്റാറ്റിറ്റിക്സ് പുറത്ത് വിട്ടിരിക്കുന്ന കണക്ക് പ്രകാരം 2019 മേയില്‍ രാജ്യത്ത് 243,000 തൊഴിലവസരങ്ങളാണുള്ളത്. ഏറ്റവും കൂടുതല്‍ വിദഗ്ധ തൊഴിലാളികള്‍ക്ക് വന്‍ ഡിമാന്റുള്ള തൊഴിലുകള്‍ താഴെപ്പറയുന്ന മേഖലകളിലാണെന്നാണ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് എംപ്ലോയ്മെന്റ്, സ്‌കില്‍സ്, പുറത്ത് വിട്ടിരിക്കുന്ന കണക്കുകള്‍ വെളിപ്പെടുത്തുന്നു.

വന്‍ ഡിമാന്റുള്ള തൊഴിലുകള്‍

1-ഓട്ടോമോട്ടീവ് ട്രേഡ്സ്-മോട്ടോര്‍ മെക്കാനിക്സ്, ഇലക്ട്രീഷ്യന്‍സ്, വെഹിക്കിള്‍ പെയിന്റേര്‍സ്

2- എന്‍ജിനീയറിംഗ്-സിവില്‍, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍ എന്‍ജിനീയേര്‍സ്

3- ഫുഡ് സെക്ടര്‍-ഷെഫുകള്‍, കുക്കുമാര്‍, ബേക്കര്‍മാര്‍ എന്നിവര്‍

4- നഴ്സുമാര്‍

5- ഹെല്‍ത്ത് പ്രഫഷണലുകള്‍

6 - ടീച്ചര്‍മാര്‍

ഉയര്‍ന്ന ശമ്പളമുള്ള തൊഴിലുകള്‍

ഫാര്‍മസ്യൂട്ടിക്കല്‍, ഹെല്‍ത്ത്കെയര്‍ അല്ലെങ്കില്‍ കണ്‍സ്യൂമര്‍ സെക്ടറുകളിലെ മാനേജിംഗ് ഡയറക്ടര്‍മാര്‍ ഏറ്റവും കൂടുതല്‍ ശമ്പളം ലഭിക്കുന്ന തൊഴിലുകളിലൊന്നാണ്. ഇവര്‍ക്ക് വര്‍ഷത്തില്‍ 360,000 ഡോളര്‍ മുതല്‍ 420,000 ഡോളര്‍ വരെയാണ് ശമ്പളം. ഹെല്‍ത്ത് കെയര്‍ സെക്ടറുകളിലുള്ള ഈ തസ്തികക്കാര്‍ക്ക് വര്‍ഷത്തില്‍ 330,000 ഡോളര്‍ മുതല്‍ 430,000 ഡോളര്‍ വരെയാണ് ശമ്പളം.ഫിനാന്‍സ് ഡയറക്ടര്‍ അല്ലെങ്കില്‍ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ക്ക് ലഭിക്കുന്ന ശമ്പളം വര്‍ഷത്തില്‍ മൂന്നരലക്ഷം ഡോളര്‍ മുതല്‍ നാലര ലക്ഷം ഡോളര്‍ വരെയാണ്. ഫിനാന്‍സ് ഡയറക്ടര്‍മാര്‍ക്ക് വര്‍ഷത്തില്‍ 215,000 ഡോളര്‍ മുതല്‍ രണ്ടരലക്ഷം ഡോളര്‍ വരെയാണ് ശമ്പളം.കണ്‍സ്ട്രക്ഷന്‍ പ്രൊജക്ട് മാനേജര്‍മാര്‍ക്ക് വര്‍ഷത്തില്‍ മൂന്നരലക്ഷം ഡോളര്‍ മുതല്‍ നാല് ലക്ഷം ഡോളര്‍ വരെയാണ് ശമ്പളം.ഖനന വ്യവസായത്തിലെ ഓപ്പറേറ്റര്‍ ഹെഡിന് 3,25,000 മുതല്‍ മൂന്നരലക്ഷം വരെയാണ് വാര്‍ഷിക ശമ്പളം ലഭിക്കുക.


Other News in this category4malayalees Recommends