യുകെയിലെ തൊഴിലിടങ്ങളില്‍ നൈറ്റ് ഷിഫ്റ്റുകളില്‍ നരകിക്കുന്ന വയോധികര്‍ റെക്കോര്‍ഡിലെത്തി; രാത്രി ജോലികളില്‍ മൂന്നിലൊന്ന് പേരും 50ല്‍ കൂടുതലുള്ളവര്‍; 65 ന് മേല്‍ പ്രായമുള്ള 69,000 പേര്‍ രാത്രി ജോലിയെടുക്കുന്നു

യുകെയിലെ തൊഴിലിടങ്ങളില്‍ നൈറ്റ് ഷിഫ്റ്റുകളില്‍ നരകിക്കുന്ന വയോധികര്‍ റെക്കോര്‍ഡിലെത്തി; രാത്രി ജോലികളില്‍ മൂന്നിലൊന്ന് പേരും 50ല്‍ കൂടുതലുള്ളവര്‍; 65 ന് മേല്‍ പ്രായമുള്ള 69,000 പേര്‍ രാത്രി ജോലിയെടുക്കുന്നു

യുകെയിലെ തൊഴിലിടങ്ങളില്‍ നൈറ്റ് ഷിഫ്റ്റുകളില്‍ നരകിക്കുന്ന വയോധികര്‍ റെക്കോര്‍ഡിലെത്തിയെന്ന് ഏറ്റവും പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നു. ഇത് പ്രകാരം രാജ്യമാകമാനം രാത്രിയില്‍ ജോലി ചെയ്യുന്നവരില്‍ മൂന്നിലൊന്ന് പേരും 50വയസിന് മേല്‍ പ്രായമുളളവരാണ്. യുകെയിലെ ഏറ്റവും വലിയ തൊഴിലാളി യൂണിയനായ ട്രേഡ് യൂണിയന്‍ കോണ്‍ഗ്രസ് അഥവാ ടിയുസിയാണ് ഞെട്ടിപ്പിക്കുന്ന ഈ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. തുടര്‍ച്ചയായി രാത്രിയില്‍ ജോലി ചെയ്യുന്ന 3.2 മില്യണ്‍ പേരില്‍ 924,000 പേരാണ് 50 വയസിന് മേല്‍ പ്രായമുള്ളത്. ഇതിനാല്‍ രാത്രിയില്‍ ജോലി ചെയ്യുന്നവരുടെ ആരോഗ്യവും സുഖജീവിതവും ഉറപ്പ് വരുത്തുന്ന മെച്ചപ്പെട്ട സംരക്ഷണമേകണമെന്നും യൂണിയന്‍ ആവശ്യപ്പെടുന്നു.


പക്ഷേ ഈ വിഷയത്തില്‍ ഗവണ്‍മെന്റ് വേണ്ടത് ചെയ്യുന്നില്ലെന്നും യൂണിയന്‍ ആരോപിക്കുന്നു. ഫ്ലെക്സിബിളായി ജോലിചെയ്യുന്നവര്‍ക്കായി മെച്ചപ്പെട്ട പുതിയ അവകാശങ്ങള്‍ നിര്‍ദേശിക്കുന്നുവെന്നും ഇവരില്‍ രാത്രി ഷിഫ്റ്റുകളില്‍ ജോലി ചെയ്യുന്നവരുമുള്‍പ്പെടുന്നുവെന്നുമാണ് ഗവണ്‍മെന്റ് പറയുന്നത്. കെയര്‍ വര്‍ക്ക്, നഴ്സിംഗ്, റോഡ് ട്രാന്‍സ്പോര്‍ട്ട്, സെക്യൂരിറ്റി തുടങ്ങിയ രംഗങ്ങളിലുള്ളവരാണ് ഭൂരിഭാഗവും രാത്രിയില്‍ ജോലി ചെയ്യുന്നവരെന്നും ടിയുസി എടുത്ത് കാട്ടുന്നു.

ഈ വിധത്തില്‍ രാത്രിയില്‍ തൊഴിലെടുക്കു്‌നനവരുടെ സുരക്ഷിതത്വം വര്‍ധിപ്പിക്കണമെന്നാണ് യൂണിയന്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിരി്ക്കുന്നത്. ഇത്തരത്തില്‍ രാത്രിയില്‍ ഏറെ നേരം ജോലി ചെയ്യുന്നത് അവരുടെ കുടുംബജീവിതത്തെ കടുത്ത രീതിയില്‍ ബാധിക്കുന്നുവെന്നും ഇതിന് പുറമെ ഇവരുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ ബാധിക്കുന്നുവെന്നും യൂണിയന്‍ ആരോപിക്കുന്നു. നിലവിലെ ഇത് സംബന്ധിച്ച ഔദ്യോഗിക റെക്കോര്‍ഡ് 2005 മുതല്‍ തുടങ്ങിയത് വച്ച് നോക്കുമ്പോള്‍ ഇത്തരത്തില്‍ രാത്രി ജോലി ചെയ്യുന്നവരുടെ എണ്ണം റെക്കോര്‍ഡിലെത്തിയിരിക്കുന്നുവെന്നാണ് ഇത് സംബന്ധിച്ച വിശകലനത്തിലൂടെ യൂണിയന്‍ വെളിപ്പെടുത്തുന്നത്.

സ്ഥിരമായി നൈറ്റ് ഷിഫ്റ്റുകളില്‍ തൊഴിലെടുക്കുന്ന പുരുഷന്‍മാരുടെ എണ്ണം അഞ്ച് വര്‍ഷം മുമ്പുള്ളതിനേക്കാള്‍ ഒരു ലക്ഷത്തിലധികം വര്‍ധനവ് രേഖപ്പെടുത്തുന്നുവെന്നും യൂണിയന്‍ കണ്ടെത്തിയിട്ടുണ്ട്. 2014ലേതിനേക്കാള്‍ രാത്രിയില്‍ ജോലി ചെയ്യുന്ന 50 വയസിന് മേല്‍ പ്രായമുള്ളവരുടെ എണ്ണം നിലവില്‍ 173,000ത്തില്‍ അധികം വര്‍ധനവ് രേഖപ്പെടുത്തിയെന്നും യൂണിയന്‍ എടുത്ത് കാട്ടുന്നു. 60 വയസിന് മേല്‍ പ്രായമുള്ള 222,000 പേര്‍ രാത്രിയില്‍ ജോലി ചെയ്യുന്നുവെന്നും 65 ന് മേല്‍ പ്രായമുള്ള 69,000 പേര്‍ രാത്രിയില്‍ ജോലി ചെയ്യുന്നുവെന്നും ടിയുസി എടുത്ത് കാട്ടുന്നു.

Other News in this category4malayalees Recommends