പ്രവാചക പ്രകീര്‍ത്തന ഗാന മത്സരം: വെള്ളിയാഴ്ച രാവിലെ 9 മുതല്‍

പ്രവാചക പ്രകീര്‍ത്തന ഗാന മത്സരം: വെള്ളിയാഴ്ച രാവിലെ 9 മുതല്‍

കുവൈറ്റ് സിറ്റി:കേരള ഇസ്ലാമിക് ഗ്രൂപ്പ് (കെ ഐ ജി കുവൈറ്റ്) നടത്തി കൊണ്ടിരിക്കുന്ന 'മുഹമ്മദ് നബി കാലം തേടുന്ന പ്രവാചകന്‍' എന്ന പ്രചാരണ കാമ്പയിനിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പ്രവാചക പ്രകീര്‍ത്തന ഗാന മത്സരം നവംബര്‍ 15 വെള്ളിയാഴ്ച 9 മണി മുതല്‍ ആരംഭിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. അബ്ബാസിയ ഇന്ത്യന്‍ സെന്‍ട്രല്‍ സ്‌കൂളില്‍ നടക്കുന്ന പരിപാടിയില്‍ 15 വയസ്സിനു താഴെയുള്ള കുട്ടികള്‍, 15 വയസ്സിനു മുകളില്‍ ഉള്ള പുരുഷന്മാര്‍ എന്നിങ്ങനെ രണ്ട് വിഭാഗങ്ങളില്‍ ആയിരിക്കും മത്സരങ്ങള്‍. ഇന്ന് വൈകുന്നേരം 5 മണി വരെ www.kigkuwait.com എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമായിരിക്കും മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരം. രജിസ്റ്റര്‍ ചെയ്യുന്ന ആളുകളുടെ എണ്ണം കണക്കിലെടുത്ത് സ്‌ക്രീനിംഗ് നടത്തുന്നതാണെന്ന് സംഘാടകര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. വിജയികള്‍ക്ക് ആകര്‍ഷകമായ ക്യാഷ് പ്രൈസ് സമ്മാനമായി പ്രഖ്യാപിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് 65614613, 60992324 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.


Other News in this category4malayalees Recommends