ശബരിമലയിലെ യുവതീപ്രവേശത്തില്‍ വിധി പ്രതികൂലമായാല്‍ ജല്ലിക്കെട്ട് മാതൃകയിലുള്ള പള്ളിക്കെട്ട് പ്രതിഷേധം നടത്തും; നിലപാട് വ്യക്തമാക്കി രാഹുല്‍ ഈശ്വര്‍

ശബരിമലയിലെ യുവതീപ്രവേശത്തില്‍ വിധി പ്രതികൂലമായാല്‍ ജല്ലിക്കെട്ട് മാതൃകയിലുള്ള പള്ളിക്കെട്ട് പ്രതിഷേധം നടത്തും;  നിലപാട് വ്യക്തമാക്കി രാഹുല്‍ ഈശ്വര്‍

ശബരിമലയിലെ യുവതീപ്രവേശത്തില്‍ പുനഃപരിശോധന വേണ്ടെന്ന് സുപ്രീംകോടതി ഉത്തരവിടുന്നതെങ്കില്‍, ജല്ലിക്കെട്ട് മാതൃകയിലുള്ള പള്ളിക്കെട്ട് പ്രതിഷേധം നടത്തുമെന്ന് അയ്യപ്പ ധര്‍മസേനാ പ്രസിഡന്റ് രാഹുല്‍ ഈശ്വര്‍. സമാധാനപരവും പ്രാര്‍ഥനാപരവുമായ സമരമായിരിക്കും തങ്ങള്‍ നടത്തുകയെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ ജല്ലിക്കെട്ട് മാതൃകയായിരിക്കും തങ്ങള്‍ പിന്തുടരുകയെന്നും രാഹുല്‍ സി.എന്‍.എന്‍ ന്യൂസ് 18-നോടു പറഞ്ഞു. പുനഃപരിശോധന ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ എത്തിയിട്ടുള്ളത് 56 ഹരജികളാണ്. അനുബന്ധ ഹരജികളായി ഒമ്പതെണ്ണവും ഉണ്ട്. പുനഃപരിശോധനാ ഹരജികളില്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് ഇന്നു രാവിലെ 10.30-നു വിധി പറയും.

Other News in this category4malayalees Recommends