റഫാല്‍ കേസിലെ എല്ലാ പുനപ്പരിശോധനാ ഹരജികള്‍ സുപ്രീംകോടതി തള്ളി; ഹര്‍ജികളില്‍ കഴമ്പില്ലെന്നും കേസില്‍ പുനരന്വേഷണത്തിന് ഉത്തരവിടേണ്ട ആവശ്യമുണ്ടെന്നു കരുതുന്നില്ലെന്നും കോടതി; കേന്ദ്ര സര്‍ക്കാരിന് ആശ്വാസം

റഫാല്‍ കേസിലെ എല്ലാ പുനപ്പരിശോധനാ ഹരജികള്‍ സുപ്രീംകോടതി തള്ളി; ഹര്‍ജികളില്‍ കഴമ്പില്ലെന്നും കേസില്‍ പുനരന്വേഷണത്തിന് ഉത്തരവിടേണ്ട ആവശ്യമുണ്ടെന്നു കരുതുന്നില്ലെന്നും കോടതി;  കേന്ദ്ര സര്‍ക്കാരിന് ആശ്വാസം

റഫാല്‍ കേസിലെ എല്ലാ പുനപ്പരിശോധനാ ഹരജികളും തള്ളി. റഫാല്‍ ഇടപാടില്‍ മോദി സര്‍ക്കാരിന് ക്ലീന്‍ ചിറ്റ് നല്‍കിയ വിധിക്കെതിരായ പുനപ്പരിശോധനാ ഹരജിയിലാണ് വിധി. റഫാല്‍ ഇടപാട് അന്വേഷിക്കേണ്ടതില്ലെന്ന സുപ്രീം കോടതി വിധി പുനപ്പരിശോധിക്കണമെന്നായിരുന്നു ഹരജിയിലെ ആവശ്യം. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചാണ് ഹരജിയില്‍ വിധി പറഞ്ഞത്.


റഫാല്‍ ഇടപാടില്‍ അന്വേഷണം ആവശ്യമില്ലെന്ന് 2018 ഡിസംബര്‍ 14ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ എസ്.കെ കൌള്‍, കെ.എം ജോസഫ് എന്നിവരടങ്ങിയ ബഞ്ച് ഉത്തരവിട്ടിരുന്നു. ഇതിനെതിരെ മുന്‍ കേന്ദ്രമന്ത്രിമാരായ അരുണ്‍ ഷൂരി, യശ്വന്ത് സിന്‍ഹ, സുപ്രീം കോടതി അഭിഭാഷകന്‍ പ്രശാന്ത് ഭൂഷന്‍, ആം ആദ്മി പാര്‍ട്ടി എം.പി സഞ്ജയ് സിങ് എന്നിവരാണ് പുനപ്പരിശോധനാ ഹരജിയുമായി കോടതിയെ സമീപിച്ചത്.ഹരജികളില്‍ കഴിഞ്ഞ മെയ് 10ന് വാദം പൂര്‍ത്തിയായി. ഫ്രാന്‍സിലെ ദസോ ഏവിയേഷന്‍ കമ്പനിയില്‍ നിന്ന് 36 റഫാല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ കാബിനറ്റ് സെക്യൂരിറ്റി കമ്മിറ്റിയെ മറികടന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് ഇടപെട്ടെന്നായിരുന്നു പരാതി.

Other News in this category4malayalees Recommends