ഇന്ത്യയുള്‍പ്പടെയുള്ള വിദേശ രാജ്യങ്ങളില്‍ നിന്നുള്ള തൊഴിലാളികള്‍ക്ക് യോഗ്യതാ പരീക്ഷ നടത്താനൊരുങ്ങി സൗദി അറേബ്യ; അടുത്ത മാസം മുതല്‍ ജോലി ഈ പരീക്ഷയുടെ അടിസ്ഥാനത്തില്‍

ഇന്ത്യയുള്‍പ്പടെയുള്ള വിദേശ രാജ്യങ്ങളില്‍ നിന്നുള്ള തൊഴിലാളികള്‍ക്ക് യോഗ്യതാ പരീക്ഷ നടത്താനൊരുങ്ങി സൗദി അറേബ്യ;  അടുത്ത മാസം മുതല്‍ ജോലി ഈ പരീക്ഷയുടെ അടിസ്ഥാനത്തില്‍

വിദേശ തൊഴിലാളികള്‍ക്ക് യോഗ്യതാ പരീക്ഷ നടത്താനൊരുങ്ങി സൗദിഅറേബ്യ. അടുത്ത മാസം മുതല്‍ പ്രാബല്യത്തില്‍ വരുന്ന യോഗ്യതാ പരീക്ഷയില്‍ പാസാകുന്നവര്‍ക്ക് മാത്രമേ ജോലി തുടരാന്‍ സാധിക്കുകയുള്ളൂ. ഓരോരുത്തരും ചെയ്യുന്ന തൊഴിലിനനുസരിച്ചായിരിക്കും പരീക്ഷ എഴുതേണ്ടത്. ഇതില്‍ ആദ്യം പരീക്ഷ നടത്തുക ഇന്ത്യയില്‍ നിന്നുള്ള തൊഴിലാളികള്‍ക്കായിരിക്കും.


പ്രൊഫഷന്‍ വ്യക്തമായി രേഖപ്പെടുത്താത്ത ലേബര്‍ വിസ പൂര്‍ണമായും നിര്‍ത്തലാക്കാനാണ് സൗദി തൊഴില്‍ മന്ത്രാലയതിന്റെ നീക്കം. ഇഖാമയിലെ ലേബര്‍ അഥവാ 'ആമില്‍' പ്രൊഫഷന്‍ ഇതോടെ ഇല്ലാതാകും. നിലവില്‍ ആമില്‍ വിസയില്‍ ഉള്ളവര്‍ക്ക് ഇപ്പോള്‍ ചെയ്യുന്ന ജോലിക്കാനുസരിച്ച് പ്രൊഫഷന്‍ മാറാന്‍ അവസരം നല്‍കും. അതോടൊപ്പം തൊഴില്‍ വിസയില്‍ ജോലി ചെയ്യുന്നവര്‍ക്കും പുതുതായി റിക്രൂട്ട് ചെയ്യപ്പെടുന്നവര്‍ക്കും യോഗ്യതാ പരീക്ഷ നടത്താനും തീരുമാനിച്ചതായി മന്ത്രാലയത്തിലെ പരീക്ഷാ വിഭാഗം മേധാവി നായിഫ് അല്‍ ഉമൈര്‍ അറിയിച്ചു.

അടുത്ത മാസം മുതലായിരിക്കും പരീക്ഷ. ഇന്ത്യ, ഫിലിപ്പൈന്‍സ്, ശ്രീലങ്ക, ഇന്തോനേഷ്യ, ഈജിപ്ത്, ബങ്ക്ളാദേശ്, പാകിസ്ഥാന്‍ എന്നീ ഏഴ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് യോഗ്യതാ പരീക്ഷ നടത്തുക. സൗദിയില്‍ ജോലി ചെയ്യുന്നവരില്‍ 95 ശതമാനവും ഈ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ആയതാണ് കാരണം. ആദ്യഘട്ടത്തില്‍ ഇന്ത്യക്കാര്‍ക്കായിരിക്കും പരീക്ഷ. യോഗ്യതാ പരീക്ഷയില്‍ പാസാകുന്നവര്‍ക്ക് 5 വര്‍ഷത്തേക്കുള്ള സര്‍ട്ടിഫിക്കറ്റ് അനുവദിക്കും. പ്ലംപര്‍, ഇലക്ട്രിഷന്‍ ജോലിക്കാര്‍ക്ക് ഡിസംബറില്‍ പരീക്ഷ ആരംഭിക്കും.

റെഫ്രാജിറേഷന്‍, എസി ടെക്ക്നീഷന്‍, കാര്‍ ഇലക്ട്രീഷ്യന്‍, മെക്കാനിക്ക് എന്നിവര്‍ക്ക് 2020 ഏപ്രില്‍ മാസത്തിലും, കാര്‍പ്പെന്റര്‍, വെല്‍ഡര്‍, ഇരുമ്പ് പണിക്കാരന്‍ എന്നിവര്‍ക്ക് ജൂലൈ മാസത്തിലും, കല്‍പ്പണിക്കാരന്‍, പെയിന്റര്‍, ടൈല്‍ പണിക്കാരന്‍ എന്നിവര്‍ക്ക് ഒക്ടോബറിലും കെട്ടിട നിര്‍മാണ ജോലിക്കാര്‍ക്ക് 2021 ജനുവരിയിലും പരീക്ഷ ആരംഭിക്കും. സൗദിയില്‍ പരീക്ഷയ്ക്കു ഹാജരാകാന്‍ 450 മുതല്‍ 600 വരെ റിയാല്‍ ആയിരിക്കും ഫീസ്. വിദേശത്താണ് പരീക്ഷയെങ്കില്‍ 100 മുതല്‍ 150 വരെ റിയാല്‍ ഫീസ് ഈടാക്കും.

Other News in this category4malayalees Recommends