20000 സ്‌ക്വയര്‍ ഫീറ്റിലുള്ള വമ്പന്‍ വീട്; 7 ബെഡ്‌റൂമുകളും 11 ബാത്റൂമുകളുമടക്കം സൗകര്യങ്ങള്‍; ഭംഗി; ഭംഗികൂട്ടി ഗ്ലാസ് നിര്‍മിതമായ സ്റ്റെയറുകള്‍; റിയല്‍ എസ്റ്റേറ്റ് റെക്കോര്‍ഡുകള്‍ തകര്‍ത്ത് 144 കോടിക്ക് സ്വപ്‌ന ഭവനം സ്വന്തമാക്കി പ്രിയങ്കയും നിക്കും

റിയല്‍ എസ്റ്റേറ്റ് റെക്കോര്‍ഡുകള്‍ തകര്‍ത്ത് കൊണ്ട് ലൊസാഞ്ചല്‍സില്‍ തങ്ങളുടെ സ്വപ്‌ന ഭവനം സ്വന്തമാക്കി പ്രിയങ്കയും നിക്കും. 20 മില്യന്‍ ഡോളര്‍, അതായതു 144 കോടി ഇന്ത്യന്‍ രൂപയാണ് ഇവരുടെ പുതിയ വീടിന്റെ വില. ലൊസാഞ്ചല്‍സിലെ സാന്‍ ഫെര്‍ണാണ്ടോ വാലിയിലെ ആഡംബര ഏരിയയായ ടെന്‍സിനോയില്‍ 20000 സ്‌ക്വയര്‍ ഫീറ്റുളള വീടാണ് ഇരുവരും വാങ്ങിരിക്കുന്നത്.

7 ബെഡ്‌റൂമുകളും 11 ബാത്റൂമുകളുമാണ് വീട്ടില്‍ ഉളളതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. വലിയ ഡൈനിംഗ് റൂമും, തടി കൊണ്ടുളള സീലിങ്ങുകളും, ഗ്ലാസില്‍ തീര്‍ത്ത സ്റ്റെയര്‍ കേസും, പുറത്ത് വിശ്രമിക്കാനായി ഏരിയയും, ഔട്ട്‌ഡോര്‍ പൂളില്‍ നിന്ന് പര്‍വ്വതങ്ങളുടെ കാഴ്ചയുളള ഡൈനിംഗ് ഏരിയകളും പ്രിയങ്കയുടെ വീട്ടിലുണ്ടെന്ന് അറിയുന്നു. മുന്‍പ് നിക്ക് ജോഹ്നാസിന്റെ സഹോദരന്‍ ജോ ജോഹ്നാസും 14.1 മില്യണ്‍ ഡോളര്‍ വിലയുളള വീട് വാങ്ങിയിരുന്നു.Other News in this category4malayalees Recommends