'ശബരിമലയിലേക്ക് ഉടന്‍ പുറപ്പെടും'; യുവതി പ്രവേശനത്തിന് സുപ്രീം കോടതി സ്റ്റേ നല്‍കാത്ത സാഹചര്യത്തില്‍ മല ചവിട്ടാന്‍ ഉടന്‍ പുറപ്പെടുമെന്ന് തൃപ്തി ദേശായി; ഇക്കുറി തോറ്റ് പിന്‍മാറില്ലെന്നുറപ്പിച്ച് തൃപ്തി

'ശബരിമലയിലേക്ക് ഉടന്‍ പുറപ്പെടും'; യുവതി പ്രവേശനത്തിന് സുപ്രീം കോടതി സ്റ്റേ നല്‍കാത്ത സാഹചര്യത്തില്‍ മല ചവിട്ടാന്‍ ഉടന്‍ പുറപ്പെടുമെന്ന് തൃപ്തി ദേശായി; ഇക്കുറി തോറ്റ് പിന്‍മാറില്ലെന്നുറപ്പിച്ച് തൃപ്തി

ശബരിമലയില്‍ യുവതി പ്രവേശനത്തിന് സുപ്രീം കോടതി സ്റ്റേ നല്‍കാത്ത സാഹചര്യത്തില്‍ ഉടന്‍ ശബരിമലയ്ക്ക് പുറപ്പെടുമെന്ന് സാമൂഹിക പ്രവര്‍ത്തക തൃപ്തി ദേശായി അറിയിച്ചു. പുനഃപരിശോധനാ ഹര്‍ജികള്‍ ഏഴംഗ ഭരണഘടനാ ബെഞ്ചിന് വിട്ടിരുന്നു. എന്നാല്‍ യുവതി പ്രവേശനം സ്റ്റേ ചെയ്യാത്ത വേളയിലാണ് തൃപ്തി ഇങ്ങനെ പ്രതികരിച്ചിരിക്കുന്നത്. കഴിത്ത വര്‍ഷം ശബരിമലയില്‍ യുവതി പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധി വന്നപ്പോള്‍ തൃപ്തി ദേശായി ശബരിമലയില്‍ ദര്‍ശനം നടത്താനായി എത്തിയിരുന്നു.


ശബരിമല പുനഃപരിശോധനാ ഹര്‍ജികളില്‍ സുപ്രീം കോടതിയില്‍നിന്ന് അനുകൂലവിധിയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി തൃപ്തി ദേശായി നേരത്തെ പറഞ്ഞിരുന്നു. സ്ത്രീകളുടെ അവകാശത്തിനും തുല്യതയ്ക്കും വേണ്ടിയുള്ള പോരാട്ടമാണിതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞവര്‍ഷം, സ്ത്രീ പ്രവേശനം അനുവദിച്ചു കൊണ്ടുള്ള സുപ്രീംകോടതി വിധിക്ക് പിന്നാലെ ശബരിമലയില്‍ തൃപ്തി ദര്‍ശനത്തിന് പുറപ്പെട്ടിരുന്നു.യുവതികള്‍ക്ക് പ്രവേശക്കാമെന്ന വിധി വന്നതിന് ശേഷം ശബരിമലയില്‍ പ്രേവേശിക്കാനിരിക്കെ ഹിന്ദു സംഘടനകളുടെ പ്രതിഷേധത്തിനൊടുവില്‍ വിമാനത്താവളത്തില്‍ നിന്ന് പുറത്ത് കടക്കാനാകാതെ തിരിച്ചു പോകുകയായിരുന്നു തൃപ്തി ദേശായി. ശബരിമലയില്‍ ഏഴ് സ്ത്രീകളടങ്ങുന്ന സഘത്തിന് സുരക്ഷ നല്‍കണമെന്ന് തൃപ്തി ദേശായി കേരള സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും സര്‍ക്കാര്‍ സുരക്ഷ നല്‍കാന്‍ തയ്യാറായിരുന്നില്ല. പ്രത്യേക സുരക്ഷ നല്‍കാനാകില്ലെന്നും തീര്‍ത്ഥാടകര്‍ക്ക് ലഭിക്കുന്ന എല്ലാ സുരക്ഷയും തൃപ്തിക്ക് നല്‍കുമെന്നുമായിരുന്നു പോലീസ് നിലപാട്. എന്നാല്‍ വിമാനത്താവളത്തിന് പുറത്ത് ഹിന്ദു സംഘടനകളുടെ പ്രതിഷേധം കാരണം ശബരിമല സന്ദര്‍ശിക്കാന്‍ തൃപ്തി ദേശായിക്ക് കഴിഞ്ഞില്ല.

Other News in this category4malayalees Recommends