നിലവിലെ വിധിക്ക് സ്റ്റേ ഇല്ലെങ്കില്‍ ഇനിയും ശബരിമലയില്‍ പോകുമെന്ന് കനകദുര്‍ഗ്ഗ; മല കയറാനെത്തുന്ന യുവതികള്‍ക്ക് സര്‍ക്കാര്‍ സംരക്ഷണമൊരുക്കണമെന്ന് ബിന്ദു അമ്മിണി

നിലവിലെ വിധിക്ക് സ്റ്റേ ഇല്ലെങ്കില്‍ ഇനിയും ശബരിമലയില്‍ പോകുമെന്ന് കനകദുര്‍ഗ്ഗ; മല കയറാനെത്തുന്ന യുവതികള്‍ക്ക് സര്‍ക്കാര്‍ സംരക്ഷണമൊരുക്കണമെന്ന് ബിന്ദു അമ്മിണി

സ്ത്രീ പ്രവേശനവിധി രാഷ്ട്രീയവല്‍ക്കരിച്ചതെന്ന് കനക ദുര്‍ഗ്ഗ.വിധി നിരാശപ്പെടുത്തുന്നില്ല. വിശാല ബെഞ്ച് കാര്യങ്ങള്‍ തീരുമാനിക്കട്ടെ. നിലവിലെ വിധിക്ക് സ്റ്റേ ഇല്ലെങ്കില്‍ ഇനിയും ശബരിമലയില്‍ പോകുമെന്നും കനകദുര്‍ഗ്ഗ പറഞ്ഞു.

വിശ്വാസികളായ കൂടുതല്‍ യുവതികള്‍ ഇത്തവണയും ശബരിമലയിലേക്ക് പോകുമെന്ന് കഴിഞ്ഞ തവണ ദര്‍ശനം നടത്തിയ മഞ്ജുവും പറഞ്ഞു. വ്യക്തിപരമായ കാരണങ്ങളാല്‍ ഇത്തവണ ശബരിമല ദര്‍ശനത്തിനില്ല. എന്നാല്‍ പോകാനാഗ്രഹിക്കുന്നവര്‍ക്ക് പൂര്‍ണ പിന്തുണ നല്‍കും. യുവതികള്‍ക്ക് സുഗമമായി ദര്‍ശനം നടത്താന്‍ സര്‍ക്കാര്‍ ഇടപെടണമെന്നും മഞ്ജു പറഞ്ഞു.

മല കയറാനെത്തുന്ന യുവതികള്‍ക്ക് സര്‍ക്കാര്‍ സംരക്ഷണമൊരുക്കണമെന്ന് കനക ദുര്‍ഗയ്‌ക്കൊപ്പം മല ചവിട്ടിയ ബിന്ദു അമ്മിണി പ്രതികരിച്ചു.

Other News in this category4malayalees Recommends