സംഗീതാര്‍ഥികളുടെ ഉജ്വല പ്രകടനവുമായി 'സ്വരലയ' സംഗീതമേള

സംഗീതാര്‍ഥികളുടെ ഉജ്വല പ്രകടനവുമായി 'സ്വരലയ' സംഗീതമേള

എഡ്മണ്‍റ്റന്‍: വളര്‍ന്നു വരുന്ന സംഗീത പ്രതിഭകളുടെ മാധുര്യമാര്‍ന്ന സംഗീത ആലാപനത്തിനു വേദിയായി 'സ്വരലയ' സംഗീത വിരുന്നു. എഡ്മണ്റ്റണിലെ മലയാളികളുടെ പ്രിയ ഗായികയെ ശ്രുതി സ്. നായരുടെ കീഴില്‍ സംഗീതം പഠിക്കുന്ന ഇരുപതിലധികം പഠിതാക്കളുടെ വാര്‍ഷിക സംഗീത അവതരണം ആയിരുന്നു 'സ്വരലയ'. നവമ്പര്‍ ഒന്നിന്, ആല്‍ബെര്‍ട്ട യൂണിവേഴ്‌സിറ്റിയുടെ സെയിന്റ് ജീന്‍ ഓഡിറ്റോറിയത്തിലായിരുന്നു സ്വരലയ അരങ്ങേറിയത്. ഒന്നര മണിക്കൂര്‍ നീണ്ടു നിന്ന അവതരണത്തില്‍, ഹിന്ദുസ്ഥാനി രാഗങ്ങളെ അടിസ്ഥാനമാക്കിയുള്ള ശാസ്ത്രീയഗാനങ്ങളും, പ്രശസ്ത സിനിമ ഗാനങ്ങളും വേദിയില്‍ അവതരിപ്പിച്ചു. അനൂഹ്യ സുജിത, ഖു ഷി ത്രിവേദി, റാഷി ഷാ, ദേവ് വിനോദ്, ഇഷാ ടോണി, അഭിരാമി പനീര്‍സെല്‍വം, ഹരിണി സെല്‍വരാജന്‍, എലീഷാ ലൂക്ക്, ഫിയോണ ഡിബി, ജൊഹാന്‍ ജോബി, ഗ്രേസ് ജോര്‍ജ്, മരിയ ജോര്‍ജ്, നോയേല ഷൈജു, പൂജ മിസ്ത്രി, അഭിഷേക് രഘുറാം, ശ്രീഹരി പ്രതാപ്, റീസ് തെരേസ, വരദ ശ്രീജിത്ത് എന്നിവര്‍ പാടി. അനിരുദ് മാങ്കോട്ടിയ, ചൈതന്യ ഗൗതം, ഷമാന്‍ സിങ്, ഭുയുഷ് ന്യൂപന്‍ എന്നിവര്‍ തബലയിലും, ഗീതാഞ്ജലി സോഹന്‍പാല്‍ സിത്താറിലും, രാഘവ് വാമരാജു കീബോര്ഡിലും അകമ്പടി നല്‍കി. രാഗമാല മ്യൂസിക് സൊസൈറ്റിയുടെ പ്രോഗ്രാം ചെയര്‍ ഓജസ് ജോഷിയും, ഇന്ത്യന്‍ മ്യൂസിക് അക്കാഡമിയുടെ സ്ഥാപക ശര്‍മിള മാത്തൂരും പരിപാടിയില്‍ വിശിഷ്ട വ്യക്തികളായിരുന്നു. അവസാന ഇനമായി അദ്ധ്യാപിക ശ്രുതിയുടെ ഗാന0 ആലപിച്ചു. ഗ്രേസ് ജോര്‍ജിന്റെ സുഭഗമായ അവതരണം പരിപാടിയുടെ മാറ്റ് കൂട്ടി. പരിപാടിയില്‍ പങ്കെടുത്ത എല്ലാവര്ക്കും സെര്ടിഫിക്കറ്റുകളും നല്‍കി.


Other News in this category



4malayalees Recommends