'മുസ്ലീങ്ങള്‍ക്കും ശ്രീരാമന്‍ പൂര്‍വ്വികന്‍; അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിന് സംഭാവന നല്‍കും'; ഉത്തര്‍പ്രദേശ് ഷിയ വഖഫ് ബോര്‍ഡ് ചെയര്‍മാന്റെ പ്രസ്താവന

'മുസ്ലീങ്ങള്‍ക്കും ശ്രീരാമന്‍ പൂര്‍വ്വികന്‍; അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിന് സംഭാവന നല്‍കും'; ഉത്തര്‍പ്രദേശ് ഷിയ വഖഫ് ബോര്‍ഡ് ചെയര്‍മാന്റെ പ്രസ്താവന

അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിന് സംഭാവന നല്‍കുമെന്ന് ഉത്തര്‍പ്രദേശ് ഷിയ വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ വസിം റിസ്വി. മുസ്ലീങ്ങള്‍ക്കും ശ്രീരാമന്‍ പൂര്‍വ്വികനാണ്. രാമക്ഷേത്ര നിര്‍മ്മാണത്തിന് 51,000 രൂപ സംഭാവന നല്‍കുമെന്ന് വസിം റിസ്വി അറിയിച്ചു.


രാമക്ഷേത്ര നിര്‍മ്മാണത്തിന് തയ്യാറെടുപ്പുകള്‍ ആരംഭിച്ചിരിക്കുന്നു. മുസ്ലീങ്ങള്‍ക്കും ശ്രീരാമന്‍ പൂര്‍വ്വികനായതിനാല്‍, രാമക്ഷേത്ര നിര്‍മ്മാണത്തിന് 51,000 രൂപ സംഭാവന നല്‍കുന്നു. ക്ഷേത്രനിര്‍മ്മാണത്തില്‍ ഷിയ വഖഫ് ബോര്‍ഡിന്റെ സഹായം ഉണ്ടാകും. ലോകത്തിലെ രാമ ഭക്തരുടെ അഭിമാനമാണ് അയോധ്യയിലെ രാമക്ഷേത്രമെന്നും അദ്ദേഹം പറഞ്ഞു.

അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുന്നതില്‍ അനുകൂല നിലപാടാണ് ഷിയ വഖഫ് ബോര്‍ഡ് സ്വീകരിച്ചിരിക്കുന്നത്. പതിറ്റാണ്ടുകള്‍ നീണ്ട വിഷയത്തിലെ സുപ്രീംകോടതി വിധി ഏറ്റവും ഉചിതമാണെന്നും അദ്ദേഹം വ്യക്തമാക്കി.

Other News in this category4malayalees Recommends