സ്‌കൂളിലെ ഉച്ചഭക്ഷണ ഇടവേളയില്‍ ഓടിക്കളിക്കുന്നതിനിടെ തിളച്ചുകൊണ്ടിരുന്ന സാമ്പാര്‍ ചെമ്പില്‍ വീണു; നഴ്‌സറി വിദ്യാര്‍ത്ഥിയായ ആറ് വയസ്സുകാരന് ദാരുണാന്ത്യം

സ്‌കൂളിലെ ഉച്ചഭക്ഷണ ഇടവേളയില്‍ ഓടിക്കളിക്കുന്നതിനിടെ തിളച്ചുകൊണ്ടിരുന്ന സാമ്പാര്‍ ചെമ്പില്‍ വീണു; നഴ്‌സറി വിദ്യാര്‍ത്ഥിയായ ആറ് വയസ്സുകാരന് ദാരുണാന്ത്യം

സ്‌കൂളിലെ സാമ്പാര്‍ ചെമ്പില്‍ വീണ് നഴ്‌സറി വിദ്യാര്‍ത്ഥിയായ ആറ് വയസ്സുകാരന്‍ മരിച്ചു. ആന്ധ്രപ്രദേശിലെ കുര്‍ണൂല്‍ ജില്ലയിലെ തിപ്പയിപ്പിള്ളെ ഗ്രാമത്തിലെ ശ്യാം സുന്ദര്‍ റെഡ്ഡിയുടെ മകന്‍ ബൈരാപുരം പുരുഷോത്തം റെഡ്ഡി(6) ആണ് മരിച്ചത്. പാന്യം നഗരത്തിലെ നഴ്‌സറി സ്‌കൂളില്‍ ഉച്ചഭക്ഷണ ഇടവേളയില്‍ കുട്ടി ഓടുന്നതിനിടെ അബദ്ധത്തില്‍ ചൂടുള്ള സാമ്പാര്‍ ചെമ്പില്‍ വീഴുകയായിരുന്നു. ഉടന്‍തന്നെ ജില്ല ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.


ഭക്ഷണത്തിനായി കുട്ടികളെ വരിയായി കൊണ്ടുവരികയായിരുന്നുവെന്നും അപകടത്തില്‍പ്പെട്ട കുട്ടി വരി തെറ്റിച്ച് ഓടുകയായിരുന്നുവെന്നും ആയ മൊഴി നല്‍കി. ഈ സമയം, കുട്ടികള്‍ക്ക് വിളമ്ബാനായി രണ്ട് പേര്‍ കൂടി സാമ്ബാര്‍ പാത്രം കൊണ്ടുവരികയായിരുന്നു. കാല്‍തെറ്റി നിയന്ത്രണം വിട്ട കുട്ടി തിളച്ച സാമ്ബാര്‍ പാത്രത്തിലേക്ക് വീഴുകയായിരുന്നു. സ്‌കൂള്‍ മാനേജ്‌മെന്റിനെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു.

Other News in this category



4malayalees Recommends