'എനിക്കും കുടുംബമുണ്ട്; ഞാന്‍ ക്രൂരനല്ല; ജീവിതത്തില്‍ ഇനിയും മുന്നോട്ട് പോകാനുള്ള ഊര്‍ജ്ജം നല്‍കുന്നത് രണ്ട് പെണ്‍ മക്കള്‍; പലരും വിമര്‍ശിക്കുന്നത് സത്യം മനസിലാക്കാന്‍ ശ്രമിക്കാതെ'; തുറന്നു പറച്ചിലുമായി ദിലീപ്

'എനിക്കും കുടുംബമുണ്ട്; ഞാന്‍ ക്രൂരനല്ല; ജീവിതത്തില്‍ ഇനിയും മുന്നോട്ട് പോകാനുള്ള ഊര്‍ജ്ജം നല്‍കുന്നത് രണ്ട് പെണ്‍ മക്കള്‍; പലരും വിമര്‍ശിക്കുന്നത് സത്യം മനസിലാക്കാന്‍ ശ്രമിക്കാതെ'; തുറന്നു പറച്ചിലുമായി ദിലീപ്

ദിലീപിനെ നായകനാക്കി എസ്.എല്‍. പുരം ജയസൂര്യ സംവിധാനം ചെയ്യുന്ന 'ജാക്ക് ആന്‍ഡ് ഡാനിയല്‍' ഇന്ന് പ്രദര്‍ശനത്തിന് എത്തിയിരിക്കുകയാണ്. തമിഴ് നടന്‍ അര്‍ജുനും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. തമീന്‍സ് ഫിലിംസിന്റെ ബാനറില്‍ ഷിബു തമീന്‍സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.


ഇപ്പോഴിത ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ ദിലീപ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. തനിക്കെതിരെ വിമര്‍ശനമുന്നയിക്കുന്ന ഭൂരിപക്ഷം ആളുകളും സത്യം അറിയാന്‍ ശ്രമിക്കുന്നില്ലെന്ന് ദിലീപ് പറഞ്ഞു. കുടുംബത്തെ കുറിച്ചും ദിലീപ് മനസു തുറക്കുന്നുണ്ട് അഭിമുഖത്തില്‍. ജീവിതത്തില്‍ ഇനിയും മുന്നോട്ട് പോകാനുള്ള ഊര്‍ജ്ജം നല്‍കുന്നത് രണ്ട് പെണ്‍ മക്കളാണെന്നും ദിലീപ് ചൂണ്ടിക്കാട്ടി. തനിക്കും കുടുംബമുണ്ടെന്നും താന്‍ ക്രൂരനല്ലെന്നും വ്യക്തമാക്കിയ ദിലീപ് കുടുംബവുമായി ഏങ്ങേയറ്റം അടുപ്പമുള്ളയാളാണ് താനെന്നും വ്യക്തമാക്കി.

ജാക്ക് ആന്‍ഡ് ഡാനിയല്‍ എന്ന താരത്തിന്റെ പുതിയ ചിത്രത്തില്‍ അഞ്ജു കുര്യനാണ് ചിത്രത്തില്‍ ദിലീപിന്റെ നായികയായെത്തുന്നത്. ദേവന്‍, അജു വര്‍ഗീസ്, സൈജു കുറുപ്പ്, ജനാര്‍ദ്ദനന്‍, ഇന്നസെന്റ്, അശോകന്‍, എന്നിവരാണ് മറ്റ് താരങ്ങള്‍.സ്പീഡ് ട്രാക്കിന് ശേഷം എസ്എല്‍ പുരം ജയസൂര്യയും ദിലീപും ഒന്നിക്കുന്ന ചിത്രമാണിത്. ആക്ഷന് പ്രധാന്യമുള്ള ചിത്രമാണിത്.ഷാന്‍ റഹ്മാന്‍, ഗോപി സുന്ദര്‍ എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങള്‍ തിട്ടപ്പെടുത്തിയിരിയ്ക്കുന്നത്.

Other News in this category4malayalees Recommends