'നീതിയും വസ്തുതകളും ബലികഴിച്ച ബാബരിവിധി നിരാശാജനകം'; പ്രതിഷേധ സംഗമം സംഘടിപ്പിച്ച് വെല്‍ഫെയര്‍ പാര്‍ട്ടി കോഴിക്കോട് ജില്ലാ കമ്മിറ്റി

'നീതിയും വസ്തുതകളും ബലികഴിച്ച ബാബരിവിധി നിരാശാജനകം'; പ്രതിഷേധ സംഗമം സംഘടിപ്പിച്ച് വെല്‍ഫെയര്‍ പാര്‍ട്ടി കോഴിക്കോട് ജില്ലാ കമ്മിറ്റി

നീതിയും വസ്തുതകളും ബലികഴിച്ച ബാബരിവിധി നിരാശാജനകമാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി കോഴിക്കോട് ജില്ലാ കമ്മിറ്റി മുക്കത്ത് സംഘടിപ്പിച്ച പ്രതിഷേധ സംഗമം അഭിപ്രായപ്പെട്ടു.


വെല്‍ഫെയര്‍ പാര്‍ട്ടി കോഴിക്കോട് ജില്ലാ പ്രസിഡന്റ് അസ്്ലം ചെറുവാടി ഉദ്ഘാടനം ചെയ്തു.വിധി നീതി നിഷേധവും വസ്തുതകളെ മുഖവിലക്കെടുക്കാത്ത പക്ഷപാതിത്വവുമാണെന്ന് അദ്ദേഹം പറഞ്ഞു.ബാബരി മസ്ജിദ് പൊളിച്ചതും പളളിക്കുള്ളിലെ വിഗ്രഹപ്രതിഷ്ഠയും നിയമലംഘനമാണെന്ന് വിധിന്യായത്തില്‍ കോടതി നിരീക്ഷിക്കുന്നുണ്ടെങ്കിലും അതിനുള്ള നടപടികളെക്കുറിച്ച് കോടതി മൗനം പാലിക്കുകയാണ് ചെയ്തത്.

ജില്ല ജനറല്‍ സെക്രട്ടറി ടി.കെ മാധവന്‍ അധ്യക്ഷത വഹിച്ചു. മുസ്്ലിം ലീഗ് മണ്ഡലം പ്രസിഡന്റ് സി.കെ കാസിം, എ.പി. വേലായുധന്‍, ഷഹിന്‍ മുണ്ടുപാറ, സലീന പുല്ലൂരാംപാറ, മുസ്തഫ പാലാഴി, മുക്കം നഗരസഭ കൗണ്‍സിലര്‍മാരായ സുലൈമാന്‍, എ ഗഫൂര്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി ഇ.പി അന്‍വര്‍ സാദത്ത് സ്വാഗതവും ലിയാഖത്തലി മുറമ്പാത്തി നന്ദിയും പറഞ്ഞു.

Other News in this category4malayalees Recommends