നസ്രിയയെ ചേര്‍ത്ത് നിര്‍ത്തി സ്‌നേഹപൂര്‍വ്വം ചുംബിച്ച് ഫഹദ്; റൊമാന്റിക് ചിത്രങ്ങള്‍ പങ്കുവെച്ച് നസ്രിയ; താരദമ്പതികളുടെ ക്യൂട്ട് ചിത്രങ്ങള്‍ നിമിഷ നേരം കൊണ്ട് വൈറലാക്കി സോഷ്യല്‍ മീഡിയയും

നസ്രിയയെ ചേര്‍ത്ത് നിര്‍ത്തി സ്‌നേഹപൂര്‍വ്വം ചുംബിച്ച് ഫഹദ്; റൊമാന്റിക് ചിത്രങ്ങള്‍ പങ്കുവെച്ച് നസ്രിയ; താരദമ്പതികളുടെ ക്യൂട്ട് ചിത്രങ്ങള്‍ നിമിഷ നേരം കൊണ്ട് വൈറലാക്കി സോഷ്യല്‍ മീഡിയയും

ഫഹദിനൊപ്പമുള്ള ക്യൂട്ട് ചിത്രങ്ങള്‍ പങ്കുവെച്ച് നസ്രിയ. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ചിത്രങ്ങള്‍ നിമിഷനേരം കൊണ്ട് തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു. ഇടയ്ക്കിടയ്ക്ക് മേക്കോവര്‍ നടത്തിയും നസ്രിയ ഞെട്ടിക്കാറുണ്ട്. ക്യൂട്ട്‌നെസ്സ് വീണ്ടും കൂടിയെന്നുള്ള കമന്റുകളുമായാണ് ആരാധകര്‍ എത്തിയിട്ടുള്ളത്. ഫഹദ് ചുംബിക്കുന്നതും ചേര്‍ന്ന് നില്‍ക്കുന്നതുമായുള്ള ചിത്രങ്ങളാണ് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിട്ടുള്ളത്.


ട്രാന്‍സിലൂടെ ഇരുവരും വീണ്ടും ബിഗ് സ്‌ക്രീനില്‍ വീണ്ടും ഒന്നിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ഈ ചിത്രം പുറത്തുവന്നിരിക്കുന്നത്. അന്‍വര്‍ റഷീദ് സംവിധാന രംഗത്തേക്ക് ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം തിരികെ വരുന്ന ചിത്രമാണ് ട്രാന്‍സ്. ഫഹദ് ഫാസില്‍ നായകനാകുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഏറെ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. നിര്‍മ്മാണം അന്‍വര്‍ റഷീദ് എന്റര്‍ടെയിന്‍മെന്റ്സ് തന്നെയാണ്.കേരളത്തിലും തമിഴ്നാട്ടിലും ആംസ്റ്റര്‍ഡാമിലും മുംബൈയിലുമായി ഒരു വര്‍ഷത്തിലേറെ സമയമെടുത്താണ് ട്രാന്‍സ് പൂര്‍ത്തിയാക്കിയത്.

Other News in this category4malayalees Recommends