ഭീകരവാദത്തിന്റെ ഡിഎന്‍എ പേറുന്ന രാജ്യമാണ് പാകിസ്ഥന്‍; യുനെസ്‌കോ സമ്മേളനത്തില്‍ പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് ഇന്ത്യ

ഭീകരവാദത്തിന്റെ ഡിഎന്‍എ പേറുന്ന രാജ്യമാണ് പാകിസ്ഥന്‍; യുനെസ്‌കോ സമ്മേളനത്തില്‍ പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് ഇന്ത്യ

യുനെസ്‌കോ സമ്മേളനത്തില്‍ പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് ഇന്ത്യ. ഭീകരവാദത്തിന്റെ ഡിഎന്‍എ പേറുന്ന രാജ്യമാണ് പാകിസ്ഥാനെന്ന് യുനെസ്‌കോ സമ്മേളനത്തില്‍ ഇന്ത്യന്‍ സംഘത്തെ നയിച്ച അനന്യ അഗര്‍വാള്‍ തുറന്നടിച്ചു. പാകിസ്ഥാന്‍ ഭീകരതയും മതമൗലികതയും ഉള്‍പ്പെടെയുള്ള ഇരുട്ടിന്റെ കേന്ദ്രമാണെന്നും ഇന്ത്യ വിമര്‍ശിച്ചു.


കടക്കെണിയിലായ പാക്കിസ്ഥാന്റെ ജനിതകത്തില്‍ തന്നെ ഭീകരതയുണ്ട്. അനുദിനം ദുര്‍ബലമായി കൊണ്ടിരിക്കുന്ന സമ്പദ് വ്യവസ്ഥ, ഇടുങ്ങിയ ചിന്താഗതി വച്ചുപുലര്‍ത്തുന്ന, വികസനത്തോട് മുഖം തിരിഞ്ഞു നില്‍ക്കുന്ന യാഥാസ്ഥിതികമായ സമൂഹം. ഭീകരതയ്ക്കുള്ള വേരോട്ടം തുടങ്ങിയ ഘടകങ്ങള്‍ പാക്കിസ്ഥാനെ പരാജിത രാഷ്ട്രമാക്കി മാറ്റിയെന്നും ഇന്ത്യ യുനെസ്‌കോ സമ്മേളനത്തില്‍ പറഞ്ഞു.ആണവശക്തികളായ അയല്‍ക്കാര്‍ പോരാടിയാല്‍ പരിണിതഫലം അതിര്‍ത്തികള്‍ക്കപ്പുറം പ്രതിഫലിക്കുമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്റെ പ്രസംഗത്തിനെതിരെ രൂക്ഷവിമര്‍ശനം നടത്തിയ ഇന്ത്യ, യുഎന്‍ പോലുള്ള വേദിയെ പോലും ആണവ യുദ്ധ ഭീഷണി ഉയര്‍ത്താനുള്ള വേദിയാക്കി മാറ്റിയ നേതാവുള്ള രാജ്യമാണ് പാകിസ്ഥാനെന്ന് പരിഹസിച്ചു.

കൊടുംഭീകരരായ ഒസാമ ബിന്‍ ലാദനും അയ്മന്‍ അല്‍ സവാഹിരിയും ജലാലുദ്ദീന്‍ ഹഖാനിയും പാക്കിസ്ഥാനിലെ നായകന്‍മാരായിരുന്നെന്ന പാക്കിസ്ഥാന്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫിന്റെ പ്രസ്താവനയും അനന്യ അഗര്‍വാള്‍ പരാമര്‍ശിച്ചു.

Other News in this category4malayalees Recommends