'ഇന്നാട്ടിലെ സാധാരണക്കാര്‍ക്കായി പൊരുതിയ ഏഴു സഖാക്കളെ വെടിവെച്ചു കൊന്ന കേരള മുഖ്യന് വേണ്ടതായ ശിക്ഷ ഞങ്ങള്‍ നടപ്പിലാക്കും'; മുഖ്യമന്ത്രി പിണറായി വിജയന് വധഭീഷണിയുമായി മാവോയിസ്റ്റുകള്‍; പേരാമ്പ്ര എസ്.ഐക്കും ഭീഷണി

'ഇന്നാട്ടിലെ സാധാരണക്കാര്‍ക്കായി പൊരുതിയ ഏഴു സഖാക്കളെ വെടിവെച്ചു കൊന്ന കേരള മുഖ്യന് വേണ്ടതായ ശിക്ഷ ഞങ്ങള്‍ നടപ്പിലാക്കും'; മുഖ്യമന്ത്രി പിണറായി വിജയന് വധഭീഷണിയുമായി മാവോയിസ്റ്റുകള്‍; പേരാമ്പ്ര എസ്.ഐക്കും ഭീഷണി

മുഖ്യമന്ത്രി പിണറായി വിജയന് വധ ഭീഷണി. വടകര പൊലീസ് സ്റ്റേഷനിലും ഒരു മാധ്യമ ഓഫീസിലുമാണ് ഭീഷണിക്കത്ത് ലഭിച്ചത്. മാവോയിസ്റ്റുകളുടെ വധ ഭീഷണിയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.


മുഖ്യമന്ത്രി പിണറായി വിജയന് വധ ഭീഷണി. വടകര പൊലീസ് സ്റ്റേഷനിലും ഒരു മാധ്യമ ഓഫീസിലുമാണ് ഭീഷണിക്കത്ത് ലഭിച്ചത്. മാവോയിസ്റ്റുകളുടെ വധ ഭീഷണിയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അര്‍ബന്‍ ആക്ഷന്‍ ടീമിന് വേണ്ടി പശ്ചിമഘട്ട കബനീദള ആക്ഷന്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് ബെദര്‍ മൂസ എന്ന പേരിലാണ് കത്ത് അയച്ചിരിക്കുന്നത്. കത്തിന് ഒപ്പം ലഘുലേഖകളും ലഭിച്ചിട്ടുണ്ട്. ചെറുവത്തൂരില്‍ നിന്നാണ് കത്തയച്ചിരിക്കുന്നത്.

'ഇന്നാട്ടിലെ സാധാരണക്കാര്‍ക്കായി പൊരുതിയ ഏഴു സഖാക്കളെ വെടിവെച്ചു കൊന്ന കേരള മുഖ്യന് വേണ്ടതായ ശിക്ഷ ഞങ്ങള്‍ നടപ്പിലാക്കും.' എന്നാണ് കത്തിലുള്ളത്.പേരാമ്പ്ര എസ്.ഐ ഹരീഷിനെതിരെയും കത്തില്‍ വധഭീഷണി മുഴക്കിയിട്ടുണ്ട്. ഹരീഷിന്റെ നിലപാട് നാടിന് അപമാനമാണ്. സാധാരണ ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് സാധാരണ മനുഷ്യരെ നായയെ പോലെ തല്ലിച്ചതയ്ക്കാന്‍ ഭരണഘടനയുടെ ഏത് നിയമമാണ് ഇതിന് അനുവദിക്കുന്നത്. ഈ നരാധമനെ അര്‍ബന്‍ ആക്ഷന്‍ ടീം കാണേണ്ടതുപോലെ വൈകാതെ തന്നെ കാണുമെന്നും കത്തില്‍ പറയുന്നു.

കാട്ടുതീ എന്നുപേരായ പുസ്തകത്തിന്റെ അഞ്ചുപേജാണ് കത്തിനൊപ്പം അയച്ചിട്ടുള്ളത്. ഈ ലഘുലേഖയില്‍ സി.പി.ഐ.എമ്മിനെതിരെയുള്ള വിമര്‍ശനങ്ങളാണുള്ളത്.

അടുത്തിടെ അട്ടപ്പാടി മഞ്ചിക്കണ്ടിയില്‍ വെച്ച് നാലു മാവോയിസ്റ്റുകളെ വെടിവെച്ചു കൊന്നിരുന്നു. മണിവാസകം, ശ്രീമതി, സുരേഷ്, തമിഴ്‌നാട് കാര്‍ത്തി എന്നിവരായിരുന്നു കൊല്ലപ്പെട്ടത്. നേരത്തെ മാവോയിസ്റ്റുകളായ ജലീല്‍, കുപ്പു ദേവരാജ്, അജിത എന്നിവരെയും ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയിരുന്നു.
Other News in this category4malayalees Recommends