യുകെയില്‍ സമത്വമുള്ള ഇമിഗ്രേഷന്‍ സിസ്റ്റം നടപ്പിലാക്കുമെന്ന് ടോറികള്‍; ലോകത്തിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നുമെത്തുന്നവരെ ഒരു പോലെ കൈകാര്യം ചെയ്യും; എന്‍എച്ച്എസ് സൗകര്യവും ബെനിഫിറ്റുകളും പ്രയോജനപ്പെടുത്തുന്നതിന് ചെലവേറും

യുകെയില്‍ സമത്വമുള്ള ഇമിഗ്രേഷന്‍ സിസ്റ്റം നടപ്പിലാക്കുമെന്ന് ടോറികള്‍;  ലോകത്തിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നുമെത്തുന്നവരെ ഒരു പോലെ കൈകാര്യം ചെയ്യും;  എന്‍എച്ച്എസ് സൗകര്യവും ബെനിഫിറ്റുകളും പ്രയോജനപ്പെടുത്തുന്നതിന് ചെലവേറും

ബ്രെക്‌സിറ്റിന് ശേഷം തങ്ങള്‍ യുകെയില്‍ നടപ്പിലാക്കുന്ന ഇമിഗ്രേഷന്‍ പദ്ധതികളെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തി കണ്‍സര്‍വേറ്റീവുകള്‍ രംഗത്തെത്തി. ഇത് പ്രകാരം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമെത്തുന്ന കുടിയേറ്റക്കാരെ തുല്യമായി അഥവാ സമത്വഭാവത്തില്‍ കൈകാര്യം ചെയ്യുമെന്നാണ് ടോറികള്‍ വാഗ്ദാനം ചെയ്യുന്നത്.ഇത് പ്രകാരം എന്‍എച്ച്എസ് സൗകര്യം ഉപയോഗിക്കുന്നതിന് കുടിയേറ്റക്കാര്‍ ചെലവാക്കേണ്ടുന്ന പണം വര്‍ധിപ്പിക്കുന്നതായിരിക്കും.


ഇതിന് പുറമെ ബെനഫിറ്റുകള്‍ ക്ലെയിം ചെയ്യുന്നതിനുള്ള നിയമങ്ങളില്‍ മാറ്റം വരുത്തുന്നതുമായിരിക്കും. നിലവില്‍ യൂറോപ്യന്‍ യൂണിയന്‍കാര്‍ക്ക് അനുകൂലമായ വിധത്തിലാണ് ഇത്തരം നിയമങ്ങളുള്ളത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവരുമായ ഏറ്റവും കഴിവുള്ളവരെയും മികച്ചവരെയുമാണ് യുകെയിലേക്ക് ബ്രെക്‌സിറ്റിന് ശേഷം തങ്ങള്‍ക്ക് എത്തിക്കേണ്ടതെന്നാണ് ടോറികള്‍ വെളിപ്പെടുത്തുന്നത്. എന്നാല്‍ ബ്രെക്‌സിറ്റിന് ശേഷം എല്ലാ സ്‌കില്‍ ലെവലുകളിലുമുള്ളവരെയും ഇവിടേക്ക് എത്തിക്കേണ്ടിയിരിക്കുന്നുവെന്നാണ് ബിസിനസ് ലീഡര്‍മാര്‍ പ്രതികരിച്ചിരിക്കുന്നത്.

തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുള്ള തങ്ങളുടെ ഇമിഗ്രേഷന്‍ പോളിസി ലേബര്‍ ഇനിയും പ്രഖ്യാപിച്ചിട്ടില്ലെന്നിരിക്കെയാണ് ടോറികള്‍ തങ്ങളുടെ കുടിയേറ്റ പദ്ധതികള്‍ വിശദമായി വെളിപ്പെടുത്തിയിരിക്കുന്നത്. വ്യാഴാഴ്ച ലേബര്‍ പാര്‍ട്ടി തങ്ങളുടെ തെരഞ്ഞെടുപ്പ് പ്രകടന പത്രിക പ്രസിദ്ധീകരിക്കുമെന്നാണ് കരുതുന്നത്.തങ്ങള്‍ അടുത്ത തെരഞ്ഞെടുപ്പില്‍ അധികാരത്തില്‍ വന്നാല്‍ നീതിപൂര്‍വവും ഫലപ്രദവുമായി ഇമിഗ്രേഷന്‍ സിസ്റ്റം നടപ്പിലാക്കുമെന്നാണ് ലിബറല്‍ ഡെമോക്രാറ്റുള്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്.

ഇതിന്റെ ഭാഗമായി ഒരു വര്‍ഷം 10,000 അണ്‍അക്കമ്പനീഡ് റെഫ്യൂജി കുട്ടികളെ റീസെറ്റില്‍ ചെയ്യുമെന്നും ലിബറല്‍ ഡെമോക്രാറ്റുകള്‍ ഉറപ്പേകിയിട്ടുണ്ട്. ബ്രെക്‌സിറ്റിന് ശേഷം അധികാരത്തിലെത്തിയാല്‍ തങ്ങള്‍ ഇമിഗ്രേഷന്‍ നിയമങ്ങള്‍ യൂറോപ്യന്‍മാര്‍ക്കും നോണ്‍ യൂറോപ്യന്‍മാര്‍ക്കും ഒരു പോലെ നടപ്പിലാക്കുമെന്ന് ടോറികള്‍ നേരത്തെ തന്നെ വാഗ്ദാനം ചെയ്തിരുന്നു.താന്‍ അധികാരത്തില്‍ തിരിച്ചെത്തിയാല്‍ അണ്‍സ്‌കില്‍ഡ് മൈഗ്രന്റ് കാറ്റഗറികളില്‍ പെട്ടവര്‍ യുകെയിലേക്ക് വരുന്നത് കുറയ്ക്കുമെന്ന വാഗ്ദാനം ഈ ആഴ്ചയുടെ ആദ്യം ബോറിസ് പുറപ്പെടുവിച്ചിരുന്നു.

Other News in this category4malayalees Recommends