എന്‍എച്ച്എസിനെ രക്ഷിക്കുന്നതിനായി എമര്‍ജന്‍സി പ്രൊട്ടക്ഷന്‍ നിയമം പാസാക്കുമെന്ന് ലേബര്‍; എന്‍എച്ച്എസിനെ യുഎസ് മരുന്ന് കമ്പനികള്‍ക്ക് അടിയറ വയ്ക്കാന്‍ അനുവദിക്കില്ലെന്ന് കോര്‍ബിന്‍; യുകെ-യുഎസ് വ്യാപാരക്കരാറിലെ വ്യവസ്ഥകള്‍ ഉടന്‍ വെളിപ്പെടുത്തണമെന്ന്

എന്‍എച്ച്എസിനെ രക്ഷിക്കുന്നതിനായി എമര്‍ജന്‍സി പ്രൊട്ടക്ഷന്‍ നിയമം പാസാക്കുമെന്ന് ലേബര്‍; എന്‍എച്ച്എസിനെ യുഎസ് മരുന്ന് കമ്പനികള്‍ക്ക് അടിയറ വയ്ക്കാന്‍ അനുവദിക്കില്ലെന്ന് കോര്‍ബിന്‍; യുകെ-യുഎസ് വ്യാപാരക്കരാറിലെ വ്യവസ്ഥകള്‍ ഉടന്‍ വെളിപ്പെടുത്തണമെന്ന്
അടുത്ത തെരഞ്ഞെടുപ്പില്‍ തങ്ങള്‍ വിജയിച്ചാല്‍ എന്‍എച്ച്എസിനെ രക്ഷിക്കുന്നതിനായി ഒരു എമര്‍ജന്‍സി എന്‍എച്ച്എസ് പ്രൊട്ടക്ഷന്‍ നിയമം പാസാക്കുമെന്ന വാഗ്ദാനവുമായി ലേബര്‍ പാര്‍ട്ടി രംഗത്തെത്തി. യുകെ യുഎസുമായുണ്ടാക്കുന്ന വ്യാപാരക്കരാറിന്റെ ഭാഗമായി യുഎസിലെ മരുന്ന് കമ്പനി ഭീമന്‍മാര്‍ എന്‍എച്ച്എസിനെ നിയന്ത്രിക്കുന്ന അവസ്ഥയില്ലാതാക്കുന്നതിനാണീ നിയമം നിര്‍മിക്കുന്നതെന്നും ലേബര്‍ വ്യക്തമാക്കുന്നു. ഇത്തരത്തില്‍ യുഎസ് കമ്പനികള്‍ എന്‍എച്ച്എസിന് മേല്‍ പിടിമുറുക്കിയാല്‍ അതിലൂടെ മരുന്നുകളുടെ വില ക്രമാതീതമായി ഉയരുന്ന സാഹചര്യമുണ്ടാകുമെന്നും തങ്ങള്‍ അധികാരത്തിലെത്തിയാല്‍ ഒരിക്കലും അതിന് അനുവാദം നല്‍കില്ലെന്നും ലേബര്‍ നേതാവ് ജെറിമി കോര്‍ബിന്‍ ഉറപ്പേകുന്നു.

ബ്രെക്‌സിറ്റിന് ശേഷം യുഎസുമായുണ്ടാക്കാന്‍ പോകുന്ന വ്യാപാരക്കരാറിന്റെ വിശദാംശങ്ങള്‍ മറച്ച് വയ്ക്കുന്ന പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ നിലപാടിനെ കോര്‍ബിന്‍ നിശിതമായ ഭാഷയിലാണ് വിമര്‍ശിച്ചിരിക്കുന്നത്. ഈ കരാറുണ്ടാക്കുന്നതിന് ബ്രിട്ടീഷ് -യുഎസ് ഒഫീഷ്യലുകള്‍ നടത്തിയ ചര്‍ച്ചയിലെ വിശദാംശങ്ങള്‍ ബോറിസ് മറച്ച് വയ്ക്കുന്നുവെന്നും കോര്‍ബിന്‍ കുറ്റപ്പെടുത്തുന്നു.ഈ ഒരു സാഹചര്യത്തിലാണ് തങ്ങളുടെ പ്രചാരണത്തിലെ പ്രധാനവിഷയമായി ലേബര്‍ എന്‍എച്ച്എസിനെ ഉയര്‍ത്തിക്കാട്ടി രംഗത്തെത്തിയിരിക്കുന്നത്.

യുഎസുമായി യുകെ ബ്രെക്‌സിറ്റിന് ശേഷമുണ്ടാക്കാന്‍ പോകുന്ന കരാറിന്റെ പൂര്‍ണമായ വിശദാംശങ്ങള്‍ ഉടന്‍ വെളിപ്പെടുത്തണമെന്നും കോര്‍ബിന്‍ ടോറി സര്‍ക്കാരിനോട് ശക്തമായി ആവശ്യപ്പെട്ടിട്ടുണ്ട്. ഡൊണാള്‍ഡ് ട്രംപമായി ടോറികളുണ്ടാക്കാന്‍ പോകുന്ന രഹസ്യ പദ്ധതിയുടെ ഭാഗമായിട്ടാണ് ഇവ മറച്ച് വയ്ക്കുന്നതെന്നും കോര്‍ബിന്‍ ആരോപിക്കുന്നു. എന്‍എച്ച്എസിനെ സ്വകാര്യവല്‍ക്കരിക്കുന്നതിനുള്ള ആദ്യചുവട് വയ്പാണിതെന്നും കോര്‍ബിന്‍ ആരോപിക്കുന്നു.

തങ്ങള്‍ അധികാരത്തിലെത്തിയാല്‍ ഏവര്‍ക്കും ഇംഗ്ലണ്ടില്‍ സൗജന്യ ദന്തല്‍ പരിശോധനാ സൗകര്യം നടപ്പിലാക്കുമെന്ന് ലേബര്‍ പ്രഖ്യാപിച്ചിരുന്നു. ഇതിലൂടെ അതിനായി നല്‍കേണ്ടുന്ന 22.50 പൗണ്ട് ലാഭിക്കാന്‍ ഓരുരോത്തര്‍ക്കു സാധിക്കുന്നതായിരിക്കും. തങ്ങള്‍ക്ക് ദന്തിസ്റ്റിനെ സന്ദര്‍ശിക്കുന്നതിനുളള ചാര്‍ജ് താങ്ങാന്‍ സാധിക്കുന്നില്ലെന്ന് അഞ്ചിലൊന്ന് പേരും വെളിപ്പെടുത്തിയിരിക്കുന്ന സാഹര്യത്തിലാണ് ലേബര്‍ ഇത് സൗജന്യമാക്കുമെന്ന നിര്‍ണായക വാഗ്ദാനം പുറപ്പെടുവിച്ചിരിക്കുന്നതെന്നതും നിര്‍ണായകമാണ്.

Other News in this category4malayalees Recommends