സുപ്രീംകോടതിയുടെ 47-ാമത് ചീഫ് ജസ്റ്റിസായി ശരദ് അരവിന്ദ് ബോബ്‌ഡെ സത്യപ്രതിജ്ഞ ചെയ്തു

സുപ്രീംകോടതിയുടെ 47-ാമത് ചീഫ് ജസ്റ്റിസായി ശരദ് അരവിന്ദ് ബോബ്‌ഡെ സത്യപ്രതിജ്ഞ ചെയ്തു

സുപ്രീംകോടതിയുടെ 47-ാമത് ചീഫ് ജസ്റ്റിസായി ശരദ് അരവിന്ദ് ബോബ്‌ഡെ ( എസ് എ ബോബ്‌ഡെ) ഇന്ന് സത്യപ്രതിജ്ഞ ചെയ്തു. രാവിലെ ഒന്‍പതരയ്ക്ക് നടന്ന ചടങ്ങില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുത്തു. ചീഫ് ജസ്റ്റിസ് പദത്തില്‍ നിന്ന് രഞ്ജന്‍ ഗൊഗോയി നവംബര്‍ 17 ന് വിരമിച്ചതോടെയാണ് പുതിയ ചീഫ് ജസ്റ്റിസായി ബോബ്‌ഡെ ചുമതലയേല്‍ക്കുന്നത്.


ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്ക് എതിരായ ലൈംഗിക പീഡന പരാതി അന്വേഷിച്ച ആഭ്യന്തര സമിതിയുടെ അധ്യക്ഷനായിരുന്നു ബോബ്‌ഡെ. സുപ്രീംകോടതിയിലെ മുന്‍ ജീവനക്കാരിയാണ് ഗൊഗോയിക്കെതിരെ ലൈംഗിക പീഡന പരാതി ഉന്നയിച്ച് രംഗത്തുവന്നത്. ഏപ്രില്‍ 19 ന് നല്‍കിയ പരാതിയില്‍ കഴമ്പില്ലെന്ന് ബോബ്‌ഡെ ഉള്‍പ്പെട്ട ആഭ്യന്തര അന്വേഷണ സമിതി വിധി എഴുതി.

Other News in this category4malayalees Recommends