സമരങ്ങളും പ്രതിഷേധങ്ങളും ഫലം കണ്ടില്ല; സിനിമ തിയേറ്ററുകളില്‍ ടിക്കറ്റ് നിരക്ക് ഇന്ന് മുതല്‍ കുത്തനെ ഉയരും; സാധാരണ ടിക്കറ്റിന് ഇനി 130 രൂപ

സമരങ്ങളും പ്രതിഷേധങ്ങളും ഫലം കണ്ടില്ല; സിനിമ തിയേറ്ററുകളില്‍ ടിക്കറ്റ് നിരക്ക് ഇന്ന് മുതല്‍ കുത്തനെ ഉയരും; സാധാരണ ടിക്കറ്റിന് ഇനി 130 രൂപ

സമരങ്ങളും പ്രതിഷേധങ്ങളും വകവെയ്ക്കാതെ സംസ്ഥാനത്തെ സിനിമ തിയേറ്ററുകളില്‍ ടിക്കറ്റ് നിരക്ക് ഇന്ന് മുതല്‍ കുത്തനെ ഉയരും. വിവിധ ക്ലാസുകളിലായി 10 രൂപ മുതല്‍ 30 രൂപ വരെയാണ് വര്‍ധിക്കുന്നത്.


നിലവില്‍ ടിക്കറ്റിനുമേല്‍ ഉള്ള ജി.എസ്.ടി , ക്ഷേമ നിധി, എന്നിവയ്ക്ക് പുറമേ പുതിയ വിനോദ നികുതിയും ഏര്‍പ്പെടുത്താനുള്ള സര്‍ക്കാരിന്റെ തീരുമാനത്തെ തുടര്‍ന്നാണിത്. നേരത്തെ പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നെങ്കിലും ഒടുവില്‍ സര്‍ക്കാര്‍ തീരുമാനത്തിന് തിയേറ്റര്‍ സംഘടനകള്‍ വഴങ്ങുകയായിരുന്നു.

നേരത്തെ വിനോദ നികുതി പിന്‍വലിക്കില്ലെന്ന സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച് സിനിമാ സംഘടനകള്‍ വ്യാഴാഴ്ച സിനിമാ ബന്ദ് നടത്തിയിരുന്നു. നികുതി ഏര്‍പ്പെടുത്തിയ തീരുമാനത്തിന് എതിരെ സംഘടനകള്‍ കോടതിയെ സമീപിച്ചിരുന്നെങ്കിലും നടപടി നീണ്ടു പോകുകയാണ്.കോടതി വിധി പ്രതികൂലമായാല്‍ മൂന്‍കാലപ്രാബല്യത്തോടെ തിയേറ്ററുകള്‍ സര്‍ക്കാരിന് നികുതി നല്‍കേണ്ടി വരും.

Other News in this category4malayalees Recommends